ദലിത് ക്രൈസ്തവർക്കും സംവരണം; കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ദലിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ നോട് ടീസ്. ദലിത് കൗൺസിൽ ഒാഫ് ദലിത് ക്രിസ്ത്യൻസ് എന്ന സംഘടന നൽകിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി. മതപരിവർത്തനം ദലിതരു ടെ സാമൂഹിക സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ മതത്തിലേക്ക് മതപരിവർത്തനം നടത്തിയിട്ടുള്ള ദലിത് വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നില്ല. ഇതുകൊണ്ട് ഒരാളുടെയും സാമൂഹിക സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുന്നില്ല. സാമൂഹിക വിവേചനങ്ങൾ നേരിടുന്നു. ക്രൈസ്തവ വിഭാഗത്തിലെ ജാതിത്തട്ടുകൾ ദലിത് വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സാമൂഹിക ഉന്നമനത്തിന് വേണ്ടി നിലവിൽ നൽകുന്ന സംവരണം ദലിത് ക്രൈസ്തവർക്കും ബാധകമാകണമെന്നും ഹരജിയിൽ വാദിക്കുന്നു.

ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ദലിത് വിഭാഗങ്ങൾക്ക് മാത്രമല്ല ഇസ് ലാമിലേക്ക് മതപരിവർത്തനം ചെയ്ത ദലിത് വിഭാങ്ങൾക്കും സമാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് നിരീക്ഷിച്ചു. അതിനാൽ ഇസ് ലാമിലേക്ക് മാറിയ ദലിത് വിഭാഗക്കാർക്കും ഇത് ബാധകമാകാമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം ലഭിച്ച ശേഷം ഹരജിയിൽ തുടർവാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനം.

Tags:    
News Summary - Supreme Court Notice to Central Govt Dalit Christian Reservation -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.