ന്യൂഡൽഹി: ജമ്മു-കശ്മീരിൽ വീട്ടുതടങ്കലിലുള്ള എം.എൽ.എയും സി.പി.എം നേതാവുമായ യൂസു ഫ് തരിഗാമിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി ‘എയിംസി’ലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത ്തരവിട്ടു.
തരിഗാമിയുടെ ആരോഗ്യത്തിനാണ് പ്രധാന പരിഗണനയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡോക്ടർമാരുമായി ആലോചിച്ചശേഷം ‘എയിംസി’ലേക്ക് മാറ്റാനുള്ള സമയവും രീതിയും ജമ്മു-കശ്മീർ ഭരണകൂടത്തിന് തീരുമാനിക്കാമെന്നും ഭാര്യയെയോ ഒരു കുടുംബാംഗത്തെയോ തരിഗാമിക്കൊപ്പം അനുവദിക്കണമെന്നും നിർദേശിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ നടപടി.
തരിഗാമിയുടെ ആരോഗ്യത്തിൽ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സന്ദർശിക്കാൻ ആഗസ്റ്റ് 29ന് യെച്ചൂരിക്ക് അനുമതി നൽകിയിരുന്നു. വീട്ടുതടങ്കലിലായതു മുതൽ പതിവ് ആരോഗ്യപരിശോധനകൾ മുടങ്ങി. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ തരിഗാമിയെ അലട്ടുന്നുണ്ട്. ശ്രീനഗറിലെ ‘സ്കിംസ്’ ആശുപത്രിയിൽ ജൂൈല 31നാണ് അവസാനമായി പരിശോധന നടത്തിയത്. ഡോക്ടർ കൂടുതൽ പരിശോധനകൾക്ക് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.