എസ്.പി നേതാവ് അസംഖാന്‍റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാന്‍റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യാപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി 32 ഹർജികൾ ഖാൻ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.

ഹർജികൾ പരിഗണിച്ച ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യത്തിനായി എങ്ങനെ 32 ഹർജികൾ സമർപ്പിക്കാനാകുമെന്നും കോടതിയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും പറഞ്ഞ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തന്നെ ഒരു കാര്യവുമില്ലാതെ ജയിലിൽ അടച്ചിരിക്കുകയാണെന്നും, ഇതിൽ ഒരു രാഷ്ട്രീയവും താൻ കൊണ്ടു വന്നിട്ടില്ലെന്നും, ഞാനിനി എങ്ങോട്ട് പോകുമെന്നും ഖാൻ കോടതിയോട് പ്രതികരിച്ചു.

ഖാനെതിരെ രജിസ്റ്റർ ചെയ്ത 87 എഫ്‌.ഐ.ആറുകളിൽ 84 എണ്ണത്തിൽ ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. വാദം കേൾക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ മൂന്ന്, നാല് മാസമായി ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

നിയമസഭ തെരഞ്ഞെടുപ്പിൽ റാംപൂർ മണ്ഡലത്തിൽ നിന്നാണ് അസം ഖാൻ ജനവിധി തേടുന്നത്. മകൻ അബ്ദുല്ല റാംപൂർ ജില്ലയിലെ തന്നെ സുവാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്.

Tags:    
News Summary - Supreme Court refuses interim bail to Samajwadi Party leader Azam Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.