ന്യൂഡല്‍ഹി: സാക്ഷരതയില്‍ നൂറുശതമാനമെന്ന നേട്ടം കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന് സുപ്രീംകോടതി. ഉയര്‍ന്ന സാക്ഷരത നിരക്ക് ഉള്ളതിനാൽ ജോലിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. നൂറു ശതമാനം സാക്ഷരത കൈവരിച്ചതില്‍ കേരളത്തിലെ ദിനപത്രങ്ങളുടെ പങ്ക് വലുതാണെന്ന് കോടതി നിരീക്ഷിച്ചു.
അധ്യാപകരുടെ നിയമന യോഗ്യതയായ 'സെറ്റ്' പാസാകുന്നതിന് പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കും സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിനെതിരെ എന്‍.എസ്.എസ് നല്കിയ ഹരജി തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം. യോഗ്യത പരീക്ഷ ജയിക്കുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതില്‍ പരാതി ഉണ്ടെങ്കില്‍ ഹരജിക്കാർക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിയമപരമായി പരാതി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.