ന്യൂഡൽഹി: പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ സുപ്രീംകോടതി വിധി വ്യാഴാഴ്ച ഉണ്ടായേക്കും. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടെയായിരുന്നു ജഡ്ജിയുടെ മരണം.
സഹപ്രവർത്തകെൻറ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അദ്ദേഹം 2014 ഡിസംബർ ഒന്നിന് നാഗ്പുരിലാണ് മരണപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.ൈവ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. വാദം മാർച്ച് 16ന് പൂർത്തിയാക്കി വിധിപറയാൻ മാറ്റിവെച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.