ന്യൂഡൽഹി: സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീലിയൻ ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. സുപ്രീംകോർട്ട്ഒാഫ് ഇന്ത്യ.എൻ.െഎ.സി.ഇൻ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്.
വെബ്സെറ്റിൽ ഇലക്ക് സമാനമായ ഒരു ചിത്രമാണ് ഹാക്കർമാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുകളിലായി ഹൈ ടെക് ബ്രസീൽ ഹാക്ക് ടീമാണ് വെബസൈറ്റ് ഹാക്ക് ചെയ്തതെന്നും എഴുതിയിട്ടുണ്ട്. ഹാക്കിങ്ങിനെ തുടർന്ന് സുപ്രീംകോടതി വെബ്സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്.
നേരത്തെ ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിെൻറ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു. ചൈനീസ് ഹാക്കർമാരാണ് പ്രതിരോധമന്ത്രാലയത്തിെൻറ വൈബ് സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് അന്ന് ഉയർന്ന സംയശയം. നിമിഷങ്ങൾക്കകം തന്നെ പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് പഴയപടിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.