ന്യൂഡൽഹി: ജീവൻ പണയംവെച്ച് തോട്ടിപ്പണിയും ശുചീകരണ ജോലിയും ചെയ്യുന്നവർക്ക് മ തിയായ സുരക്ഷ നൽകാത്തതിന് രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ലോകത്ത് മറ്റൊരു ര ാജ്യവും ഇതുപോലെ മരിക്കാനായി ജനങ്ങളെ ഗ്യാസ് ചേംബറിലേക്ക് അയക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ ജോലിചെയ്യുന്നവർ മരിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയായിരുന്നു പരാമർശം. സ്വാതന്ത്ര്യം നേടി 70 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ജാതി വിവേചനം നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. പട്ടികജാതി, പട്ടികവർഗ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കോടതി വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്ര സർക്കാറിെൻറ അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതി വിമർശനം.
തോട്ടിപ്പണിക്കാർക്കും ശുചീകരണ തൊഴിലാളികൾക്കും എന്തുകൊണ്ടാണ് മുഖംമൂടിയും ഓക്സിജൻ സിലിണ്ടറും നൽകാത്തതെന്ന് കോടതി ചോദിച്ചു. എല്ലാ മാസവും നാലോ അഞ്ചോ പേർ മരിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യപരിഗണനയാണ് ഭരണഘടന നൽകുന്നത്. എന്നാൽ, അവർക്ക് സർക്കാർ മതിയായ സൗകര്യങ്ങൾ നൽകുന്നില്ല. സുരക്ഷയില്ലാത്തതിനാൽ ശുചീകരണ ജോലിചെയ്യുന്നവരും മാൻഹോളിൽ ഇറങ്ങുന്നവരും മരിക്കുകയാണ്. മനുഷ്യത്വരഹിതമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.