അഹ്മദാബാദ്: അഹമ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിംകൾ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് സൂറത്തിൽ പോസ്റ്ററുകൾ. അതേസമയം, ഇത്തരം പ്രചാരണം ബി.ജെ.പിയുടെ ദുഷ്ടലാക്കാണെന്ന് കോൺഗ്രസ്.
ഗുജറാത്തിൽ ഒന്നാംഘട്ട വോെട്ടടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് പ്രചാരണരംഗത്ത് പുതിയ തന്ത്രങ്ങൾ. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിന് മാത്രം വോട്ട് രേഖപ്പെടുത്തൂ എന്നാണ് ആഹ്വാനം. വോട്ടർമാരിൽ ധ്രുവീകരണത്തിനുള്ള ബി.െജ.പി തന്ത്രം തിരിച്ചറിയണമെന്നാണ് ഇതിന് കോൺഗ്രസിെൻറ പ്രതികരണം.
സൂറത്തും ബറൂച്ചും ഒന്നാംഘട്ട വോെട്ടടുപ്പിൽ ഉൾെപ്പടുന്ന പ്രദേശങ്ങളാണ്. അഹമ്മദ് പേട്ടൽ ബറൂച്ച് സദേശിയാണ്. വ്യാഴാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി, അഹമ്മദ് പേട്ടൽ എന്നിവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ പല ഭാഗത്തും കാണപ്പെട്ടത്. പ്രേത്യകിച്ച്, മുസ്ലിം പോക്കറ്റുകളിലായിരുന്നു പോസ്റ്ററുകൾ. പരാജയം ഉറപ്പായ സാഹചര്യത്തിൽ വോട്ടർമാരെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം വിലപ്പോവില്ലെന്ന് അഹമ്മദ് പേട്ടൽ ട്വീറ്റ് ചെയ്തു. താൻ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും 22 വർഷത്തെ ഭരണ പരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുമാണ് ബി.ജെ.പിയുടെ ശ്രമം. അതിനിടെ ആർ.എസ്.എസ് കേന്ദ്രങ്ങൾ ഗുജറാത്ത് തെരെഞ്ഞടുപ്പിനെ ‘ഹിന്ദുക്കളും േകാൺഗ്രസും’ തമ്മിലുള്ള മത്സരമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.