​ഞാൻ സുശാന്തി​െൻറ പണംകൊണ്ടല്ല​ ജീവിച്ചത്​, കഴിഞ്ഞത് ദമ്പതികളെപ്പോലെ -റിയ ചക്രവർത്തി

ബോളിവുഡ്​ നായകനടൻ സുശാന്ത്​ സിങ്​ രജ്​പുതി​െൻറ അകാല വിയോഗത്തോടെ, പ്രതിനായികയെന്ന്​ മുദ്രകുത്തി ആക്ഷേപശരങ്ങൾക്ക്​ നടുവിലാണ്​ നടി റിയ ചക്രവർത്തി. സുശാന്തി​െൻറ കാമുകിയായിരുന്ന റിയയാണ്​ അദ്ദേഹത്തി​െൻറ മരണത്തിന്​ കാരണക്കാരി എന്ന്​ ആരോപിച്ച്​ നടക്കുന്ന പ്രചാരണങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നത്​ ചില ദേശീയ മാധ്യമങ്ങളാണ്​. പല ഏജൻസികളും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിൽ റിയ ചക്രവർത്തിയെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്​.

കുറ്റം തെളിയിക്കപ്പെടുംമു​േമ്പ കുറ്റക്കാരിയെന്ന്​ വിധിച്ച്​ അവർക്കെതിരെ രോഷപ്രകടനങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ ഇന്ത്യടുഡേ കൺസൽറ്റിങ്​ എഡിറ്റർ രാജ്​ദീപ്​ സർദേശായി, സുശാന്തുമായുള്ള ബന്ധവും അദ്ദേഹത്തി​െൻറ മരണവും ഉൾപെടെയുള്ള വിഷയങ്ങളിൽ ചോദ്യങ്ങളുന്നയിച്ച്​ റിയയുമായി നടത്തിയ അഭിമുഖത്തി​െൻറ പൂർണരൂപം...

വലിയ നടിയാകണമെന്ന മോഹവുമായാണ്​ നിങ്ങൾ ബോളിവുഡിൽ എത്തി​യത്​. ഇപ്പോൾ നിങ്ങൾ ഒരു വില്ലത്തിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു..

ഇതാണ്​ ഇപ്പോൾ എ​െൻറ ജീവിതമെന്ന്​ വിശ്വസിക്കാൻ കഴിയുന്നില്ല. എ​െൻറ സ്വപ്​നങ്ങൾ മരിച്ചുപോയിരിക്കുന്നു. ദീർഘമായൊന്ന്​ നിശ്വസിക്കാനാണ്​ ഞാനിപ്പോൾ ആഗ്രഹിക്കുന്നത്​. നാലോ അ​േഞ്ചാ അന്വേഷണ ഏജൻസികൾ എ​െൻറ പിന്നിലില്ലാത്ത സമയവും ഞാൻ മോഹിക്കുന്നു. ഒരു സാധാരണ ദിവസമാണ്​ എനിക്ക്​ വേണ്ടത്​. മാതാപിതാക്കളോടൊത്ത്​ പ്രാതലൊക്കെ കഴിച്ചിരിക്കാൻ സാധിക്കുന്ന ഒരു സാധാരണ ദിവസം. അതിനായി ഞാൻ പൊരുതും.

 


സുശാന്തുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച്​ പറയാമോ.

ഒരുപാടുകാലമായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. യഷ്​രാജ്​ സ്​റ്റുഡിയോയിലെ ജിമ്മിൽവെച്ച്​ 2013ലാണ്​ ഞങ്ങൾ പരിചയ​െപ്പടുന്നത്​. എ​െൻറ സിനിമ റിലീസ്​ ചെയ്​തി​ട്ടേ ഉണ്ടായിരുന്നുള്ളൂ. 'കൈ പോ ചേ'ക്കുശേഷം യഷ്​രാജ്​ ഫിലിംസുമൊന്നിച്ച്​ സുശാന്ത്​ പ്രവർത്തിച്ചു തുടങ്ങിയ സമയമായിരുന്നു അത്​. ഇതിനിടയിൽ അവാർഡ്​ ​േഷാകളിൽ ഞങ്ങൾ വല്ലപ്പോഴും കണ്ടുമുട്ടിയിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടിയാൽപോലും എല്ലാ പ്രശ്​നങ്ങളും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. മറ്റുള്ളവരിൽനിന്ന്​ വ്യത്യസ്​തനായി അന​ുഭവപ്പെട്ട സുശാന്തിനെ എനിക്ക്​ ഇഷ്​ടമായിരുന്നു. 2019 ഏപ്രിൽ 13ന് ​രോഹിണി അയ്യരുടെ പാർട്ടിയിൽ ഞങ്ങൾ കണ്ടുമുട്ടി. അവിടെനിന്നാണ്​ ഞങ്ങളുടെ ബന്ധത്തി​െൻറ തുടക്കം. എന്നെ ആദ്യം കണ്ടപ്പോഴേ ഇഷ്​ടം തോന്നിയിരുന്നുവെന്ന്​ സു​ശാന്ത്​ പറഞ്ഞു. അവനെ സ്​നേഹിച്ചുപോയി എന്നതിന്​ ഇത്ര വലിയ വിലയൊടുക്കേണ്ടി വരുമെന്ന്​ ഞാനെങ്ങനെ അറിയാനാണ്​.

എന്താണ്​ സുശാന്തിൽ നിങ്ങളെ ആകർഷിച്ചത്​?

ഞാൻ കണ്ടുമുട്ടിയതിൽവെച്ചേറ്റവും സത്യസന്ധനായ വ്യക്​തിയായിരുന്നു അവൻ. എ​െൻറ ജീവിതം പിന്നെ അവനെ ചുറ്റിപ്പറ്റിയായി. അവനെന്നോടു കാട്ടിയ ഇഷ്​ടം, മതിപ്പും ആദരവും ഏ​െറ വർധിപ്പിച്ചു. ഞങ്ങൾക്കിടയിലെ സൗഹൃദം ഞങ്ങളുടെ ബന്ധം, വിശ്വാസം, സത്യസന്ധത, പരസ്​പരധാരണ തുടങ്ങിയവയുടെ അടിസ്​ഥാനത്തിലായിരുന്നു. ജീവിതത്തിലെ ഉയർച്ച താഴ്​ച്ചകൾക്കൊന്നും അവിടെ സ്​ഥാനമുണ്ടായിരുന്നില്ല.


Full View


ജൂൺ എട്ടിന്​ സുശാന്തിനെ വിട്ടുപോയത്​ എന്തുകൊണ്ടാണ്​​?

ലോക്​ഡൗണിനിടെ, സുശാന്തി​െൻറ വിഷാദരോഗം മൂർച്​ഛിച്ചു. മാനസികഭാവം​ പൊടുന്നനെ വിപരീത ദിശകളി​ലേക്ക്​ മാറിമറിയുകയായിരുന്നു. ദിനേനയെന്നോണം അതുണ്ടായിക്കൊണ്ടിരുന്നു. പേടിച്ചുപോയ ഞാൻ ജൂൺ മൂന്നിന്​ ​േഡാ. കെർസി ചവ്​ദയെ ബന്ധപ്പെട്ടു. വിഷാദരോഗം വീണ്ടും മുർച്​ഛിച്ചിട്ടുണ്ടെന്ന്​ മാത്രമല്ല, സുശാന്ത്​ മനോവിഭ്രാന്തി കാട്ടുന്നതായും ഞാൻ അദ്ദേഹത്തോട്​ പറഞ്ഞു. ഡോക്​ടർ സുശാന്തിനെ വിളിച്ച്​ സംസാരിച്ചു. സുശാന്തിന്​ ചികിത്സ ആവശ്യമാണെന്ന്​ ഡോ. ചവ്​ദ പറഞ്ഞു.

ജൂൺ ഒന്നുമുതൽ സുശാന്ത്​ എന്നിൽനിന്ന്​ അൽപം അകന്നുനിൽക്കുന്നതുപോലെ തോന്നിയിരുന്നു. 'നീ വീട്ടിലേക്ക്​ പോവണം' എന്ന്​ അവൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ജൂൺ എട്ടിന്​ ഡോ. സൂസൻ വാക്കറുമായി ഒരു തെറാപ്പി സെഷൻ ഞാൻ പ്ലാൻ ചെയ്​തിരുന്നു. എന്നാൽ, അത്​ അവ​െൻറ സ്​ഥലത്തുവെച്ച്​ വേണ്ടെന്നും എന്നോട്​ വീട്ടിൽ പോകാനുമായിരുന്നു സുശാന്തി​െൻറ നിർദേശം. സഹോദരി മീട്ടു വരുമെന്നും സുശാന്ത്​ പറഞ്ഞു. കൂർഗിലേക്ക്​ താമസം മാറ്റുന്ന കാര്യങ്ങളാണ്​ ജൂണിൽ മുഴുവൻ സുശാന്ത്​ കുടുംബാംഗങ്ങളെ വിളിച്ച്​ സംസാരിച്ചത്​. താമസം മാറുന്നതിന്​ സഹായിക്കാൻ ആരെങ്കിലും വരണമെന്നും സുശാന്ത്​ അവരോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരിൽനിന്ന്​ പ്രതികരണമുണ്ടായില്ല. മീട്ടു അവിടേക്ക്​ വന്ന ശേഷമേ താൻ അവിടം വിട്ടുപോകുകയുള്ളൂ എന്ന കണ്ടീഷൻ ഞാൻ സുശാന്തിനു മുമ്പാകെ വെച്ചിരുന്നു. ഒരു വ്യക്​തി മാനസികാരോഗ്യ പ്രശ്​നങ്ങളുമായി പോരടിക്കു​േമ്പാൾ കുടുംബാംഗങ്ങൾ അടുത്തുണ്ടായിരിക്കണ​െമന്നത്​​ പ്രധാനമാണ്​. ഞാനും സുശാന്തി​െൻറ കുടുംബവുമായി തുടക്കംമുതലേ അത്ര നല്ല ബന്ധമല്ലായിരുന്നു. ചില പ്രശ്​നങ്ങളുണ്ടായിരുന്നു. അവർക്കൊരിക്കലും എന്നെ ഇഷ്​ടമല്ലായിരുന്നു. അതിപ്പോൾ കൂടുതൽ സ്​പഷ്ടമാവുന്നു.




 മഹേഷ്​ ഭട്ടിന്​ നിങ്ങൾ അയച്ച വാട്​സാപ്​ ​സന്ദേശത്തിൽ സുശാന്തുമായി വേർപിരിയുകയാണെന്ന സൂചനകളാണല്ലോ ഉള്ളത്​​?

ഞാൻ മഹേഷ്​ ഭട്ടിനോട്​ ഇക്കാര്യം സംസാരിച്ചത്​ അദ്ദേഹം എനിക്ക്​ പിതൃതുല്യനായതുകൊണ്ടാണ്​. ഇനിയും സഹിക്കാനുള്ള കരുത്ത്​ എനിക്കില്ലെന്ന്​ പറയാനാണ്​ ഞാൻ അദ്ദേഹത്തെ വിളിച്ചത്​. 'സുശാന്ത്​ എന്നെ അവ​െൻറ വീട്ടിൽനിന്ന്​ പുറത്താക്കി. ഞാൻ ഇനി എന്തു ചെയ്യും?' എന്ന്​ അദ്ദേഹത്തോട്​ ചോദിച്ചു. എ​െൻറ പിതാവിനെക്കുറിച്ച്​ ചിന്തിക്കാനും അദ്ദേഹത്തിനുവേണ്ടി കരുത്തോടെയിരിക്കാനുമായിരുന്നു മഹേഷ്​ ഭട്ടി​െൻറ മറുപടി. ഞങ്ങൾ തമ്മിലുള്ള ഈ സംഭാഷണം വരെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആകെ തകർന്നിരിക്കു​േമ്പാൾ ആരുടെയും ഉപദേശം തേടാൻ പോലും എനിക്ക്​ കഴിയില്ലേ? അതൊരു ക്രിമിനൽ കുറ്റമാണോ?

യൂറോപ്പിൽവെച്ച്​ എന്താണ്​ സംഭവിച്ചത്​? എപ്പോഴാണ്​ സുശാന്തി​െൻറ മാനസികാരോഗ്യ പ്രശ്​നങ്ങളെക്കുറിച്ച്​ അറിഞ്ഞത്​?

ഞങ്ങൾ പാരിസിലെത്തിയപ്പോൾ, മൂന്നു ദിവസത്തേക്ക്​ സുശാന്ത്​ മുറിയിൽനിന്ന്​ പുറത്തിറങ്ങിയില്ല. തെരുവിൽ കറങ്ങിനടക്കാനും തമാശ കാട്ടാനുമൊക്കെ ഏറെ ഇഷ്​ടപ്പെടുന്ന അവൻ ആ രീതിയിൽ ​െപരുമാറുന്നത്​ അപരിചിതമായി തോന്നി. സ്വിറ്റ്​സർലൻഡിലെത്തിയപ്പോൾ സുശാന്ത്​ സന്തോഷവാനായിരുന്നു. ഇറ്റലിയിൽ ഞങ്ങൾ താമസിച്ച ഹോട്ടലി​െൻറ മുറിയിൽ ഇരുണ്ട നിറത്തിലുള്ള പെയിൻറിങ്ങുകളുണ്ടായിരുന്നു. അന്ന്​ രാത്രി സുശാന്ത്​ ഉറങ്ങിയില്ല. മുറിയിൽ എന്തോ ഉണ്ടെന്നായിരുന്നു സുശാന്ത്​ കാരണം പറഞ്ഞത്​. എന്നാൽ, ആ ഹോട്ടൽ മാറാൻ അവൻ തയാറായതുമില്ല. അവ​െൻറ അവസ്​ഥ അത്ര ശരിയല്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ ആ ട്രിപ്​ വെട്ടിച്ചുരുക്കി ഉടൻ മടങ്ങിപ്പോന്നു.

നിങ്ങളും നിങ്ങളുടെ കുടുംബവും സുശാന്തിനെക്കൊണ്ടാണ്​ ജീവിച്ചിരുന്നതെന്നാണ്​ ആരോപണം?

സുശാന്ത്​ അനാവശ്യമായി പണം ചിലവാക്കുന്നത്​ പ്രശ്​നമായി എനിക്ക്​ തോന്നിയിരുന്നു. ഒരു സ്​റ്റാറിനെപ്പോലെ, രാജാവിനെപ്പോലെ ഒക്കെയാണ്​ അവൻ ജീവിച്ചത്​. ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതിനു മുമ്പ്​ സുഹൃത്തുക്കളുമൊന്നിച്ച്​ തായ്​ലൻഡ്​ യാത്രക്ക്​ 70 ലക്ഷം രൂപ പൊടിച്ചിട്ടുണ്ട്​. പ്രൈവറ്റ്​ ജെറ്റ്​ വാടകക്കെടുത്തായിരുന്നു ആ യ​ാത്ര. ഞാൻ സുശാന്തി​െൻറ പണംകൊണ്ട്​ ജീവിച്ചിരുന്നയാളല്ല. ഞങ്ങൾ ദമ്പതികളെപ്പോലെയാണ്​ ജീവിച്ചത്​.

നിങ്ങളും സഹോദരൻ ഷോവികും സുശാന്തി​െൻറ രണ്ടു കമ്പനികളിൽ ഡയറക്​ടർമാരായിരുന്നു. ഈ കമ്പനികൾക്ക്​ നിങ്ങളുടെ ​സഹോദര​െൻറ പേരിൽ ബിനാമി അക്കൗണ്ടുകളുള്ളതായാണ്​ ആ​േരാപണം. സുശാന്തിൽനിന്ന്​ പണം അടിച്ചുമാറ്റിയതായാണ്​ പ്രചരിക്കുന്നത്​? 

എന്താണ്​ തെളിവ്​? ആ അക്കൗണ്ടുകൾ നോക്കൂ. ഒരു ചില്ലിക്കാശുപോലും അതിലേക്ക്​ വക മാറ്റിയിട്ടില്ല. മറ്റേ കമ്പനി ഒരു എൻ.ജി.ഒ ആണ്​. കുട്ടികൾക്ക്​ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി സുശാന്ത്​ സ്​ഥാപിച്ചതാണ്​ അത്​. അതിൽ 99 ശതമാനം ഓഹരിയും സുശാന്തി​േൻറതാണ്​. ഷോവിക്​ ഒരു ശതമാനം ഓഹരിയുമായി പേരിനു മാത്രമാണ്​ ആ കമ്പനിയിലുള്ളത്​. എ​െൻറയും ഷോവികി​​െൻറയും പേരിലേക്ക്​ ഈ കമ്പനിയുടേതായി ഒരു ഇടപാടും നടത്തിയിട്ടില്ല.



15 കോടി രൂപ സുശാന്തി​െൻറ അക്കൗണ്ടിൽനിന്ന്​ നിങ്ങൾ കൈമാറ്റം ചെയ്​തെന്നാണ്​ അദ്ദേഹത്തി​െൻറ പിതാവ്​ ആരോപിക്കുന്നത്​? 

ഞാൻ അടിച്ചുമാറ്റിയെന്ന്​ പറയുന്ന ആ 15 കോടി എവിടെ? അതെ​െൻറ അക്കൗണ്ടിലില്ല. എല്ലാ അന്വേഷണ ഏജൻസികളുമായും ഞാൻ സഹകരിക്കുന്നുണ്ട്​. സുശാന്തി​െൻറ അക്കൗണ്ടിൽ 15 കോടി രൂപ ഇല്ലായിരുന്നുവെന്ന്​ ഇപ്പോൾ വെളിപ്പെടുന്നുണ്ട്​. അത്രയും രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന്​ സുശാന്തി​െൻറ പിതാവ്​​ എങ്ങനെ അറിഞ്ഞു.

കുടുംബവുമായി സുശാന്ത്​ അടുക്കുന്നത്​ നിങ്ങൾ തടഞ്ഞുവെന്നാണ്​ അവർ ആരോപിക്കുന്നത്​. വാട്​സാപ്​ സന്ദേശങ്ങൾക്കുപോലും അവൻ മറുപടി അയച്ചില്ല. സ്​റ്റാഫിനെയൊ​െക്ക മാറ്റി സുശാന്തി​െൻറ ജീവിതം നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തുന്നു?

അതവർ പറയുന്നതാണ്​. സത്യം ഒട്ടുമില്ല. ജൂൺ എട്ടിന്​ സഹോദരി മീട്ടുവിനൊപ്പമാണ്​ സുശാന്ത്​ ഉണ്ടായിരുന്നത്​. ഫെബ്രുവരിയിൽ സഹോദരിക്കും സഹോദരീ ഭർത്താവിനുമൊപ്പം ബാന്ദ്രയിലെ കഫേയിൽ അവൻ സമയം ചെലവിട്ടിരുന്നു. പിന്നെ എവിടെനിന്നാണ്​ ഈ തടഞ്ഞുവെക്കൽ ഉണ്ടായത്​? ജനുവരി 20ന്​ റോഡുമാർഗം ചണ്​ഡിഗഡിൽ സഹോദരിയുടെ വീട്ടിൽപോയി പെ​ട്ടെന്നുതന്നെ അവൻ തിരിച്ചുവന്നു. എന്തുകൊണ്ട്​ അവർ അവ​െന തടഞ്ഞുനിർത്തിയില്ല? സുശാന്ത്​​ നിങ്ങളോടൊപ്പം താമസിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഒരുപക്ഷേ, അവനത്​ ഇഷ്​ടപ്പെട്ടിട്ടുണ്ടാവില്ല. അത്ര പെ​ട്ടെന്ന്​ സുശാന്ത്​ തിരിച്ചുവരുമെന്ന്​ ഞാൻ കരുതിയതേ ഇല്ലായിരുന്നു.

സുശാന്തി​െന അത്രയധികം ഇഷ്​ടമായിരുന്നിട്ടും, അവ​െൻറ കുടുംബ​വുമായി ഒത്തുപോവാൻ നിങ്ങൾ ശ്രമിച്ചില്ലേ?

ഒരുപാട്​ ശ്രമിച്ചു. സഹോദരിമാർ അവനെ കാണാൻ വന്നപ്പോൾ മൂത്ത സഹോദരി നീതുവി​െൻറ കാൽതൊട്ടു വന്ദിച്ചു ഞാൻ. അഭിപ്രായഭിന്നതകളൊക്കെ മറന്ന്​ പ്രിയങ്കയെ ആ​േശ്ലഷിച്ചു. അവരുടെ സഹോദര​െൻറ മാനസിക ആരോഗ്യമായിരുന്നു എനിക്ക്​ പ്രധാനം. രണ്ടുമാസത്തോളം അവരെ അവൻ കരഞ്ഞുവിളിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടവർ നേരത്തേ വന്നില്ല? കുടുംബം അവ​െൻറ കാര്യത്തിൽ കൂടുതൽ ഇടപെടണമെന്നാണ്​ ഞാൻ ആഗ്രഹിച്ചത്​. മാനസികമായി അവനെ സഹായിക്കണമെന്നും. പക്ഷേ, അവരുടെ വരവും പോക്കും ഒരുദിവസത്തിലൊതുങ്ങി.




സുശാന്തി​െൻറ പിതാവിനെ കുറിച്ച്​?

ചെറുപ്പംമുതൽക്കേ പിതാവുമായുള്ള ബന്ധം അത്ര ഊഷ്​മളമായിരുന്നില്ല എന്നാണ്​ സുശാന്ത്​ പറഞ്ഞത്​. സുശാന്ത്​ കുഞ്ഞായിരിക്കു​േമ്പാഴേ പിതാവ്​ അവ​െൻറ അമ്മയെ ഒഴിവാക്കി. അമ്മയുമായിട്ടായിരുന്നു സുശാന്തിന്​ ഏറ്റവും അടുപ്പം. പിതാവി​െൻറ പ്രവൃത്തികൾ പലതും അവനെ വേദനിപ്പിക്കുന്നവയുമായിരുന്നു. 2019ൽ ഞാൻ സുശാന്തി​െൻറ ജീവിതത്തിലേക്ക്​ കടന്നുവരുന്നതിന്​ അഞ്ചു വർഷം മുമ്പുവരെ സുശാന്ത്​ പിതാവിനെ കണ്ടിരുന്നതേയില്ല.

വിഷാദരോഗം കാരണമാണോ നിങ്ങൾ സുശാന്തിൽനിന്ന്​ അകന്നത്​?

യഥാർഥത്തിൽ അത്​ ഞങ്ങളെ കൂടുതൽ അടുപ്പിച്ചി​ട്ടേയുള്ളൂ. ആരുടെയെങ്കിലും പരിചരണം ഏറ്റെടുക്കു​േമ്പാൾ, നിങ്ങൾ നഴ്​സോ അമ്മയോ പോലെയാണ്​. അവരുടെ എല്ലാ തെറ്റുകളും നിങ്ങൾ​ പൊറുക്കും. ഉപാധികളൊന്നുമില്ലാതെ അവരെ സ്​നേഹിച്ചു തുടങ്ങും. അവരെ കൂടുതൽ അറിയാൻ കഴിയും. അവരാക​ട്ടെ, യഥാർഥ വികാരങ്ങൾ നിങ്ങളുമായി പങ്കുവെക്കും. അത്​ ബന്ധത്തിൽ ഏറെ മാറ്റംവരുത്തും. അതാണ്​ സു​ശാന്ത്​ എന്നോടും ഞാൻ സുശാന്തി​േനാടും ചെയ്​തതും. 24 മണിക്കൂറും വിഷാദത്തിനടിമയൊന്നുമായിരുന്നില്ല സുശാന്ത്​. ചില ദിവസങ്ങളിൽ അവസ്​ഥ മോശമായിരുന്നെന്ന്​ മാത്രം.

സുശാന്തിനെ നിങ്ങളുടെ കരിയറി​െൻറ വളർച്ചക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച്​..? 

ഇതേക്കുറിച്ച്​ നിങ്ങൾക്ക്​ റൂമി ജാഫ്രിയോട്​ ചോദിക്കാം. 2019 ജൂൺ-ജൂലൈ മാസങ്ങളിൽ ഞാൻ 'ചെഹ്​രെ'യുടെ ഷൂട്ടിങ്ങിലായിരിക്കുന്ന സമയത്ത്​ സുശാന്ത്​ ഇടക്കിടെ എന്നെക്കാണാൻ സെറ്റിൽ വരുമായിരുന്നു. റൂമിയെ അവിടെവെച്ച്​ അവൻ കണ്ടു. അവർ ഒന്നിച്ച്​ നാദിറ ബബ്ബാറി​െൻറ തിയറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. പരസ്​പരം അറിയാവുന്നവരുമാണ്​. 'ലൈല മജ്​നു' നാടകം എനിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം സുശാന്ത്​ റൂമിയോട്​ പറഞ്ഞിരുന്നു. റൂമി എഴുതാനും അന്നു കപുർ അത്​ സംവിധാനം ചെയ്യാനുമായിരുന്നു ആലോചന. കൂടാതെ, തനിക്ക്​വേണ്ടി റൂമി ഒരു സിനിമ ഒരുക്കണമെന്നും അതിൽ എന്നെ നായികയാക്കണ​െമന്നും സുശാന്ത്​ ആഗ്രഹിച്ചിരുന്നു.

മയക്കുമരുന്ന്​ വിൽപനക്കാരുമായി നിങ്ങൾക്കെന്തെങ്കിലും ബന്ധമുണ്ടോ?

ഈ ആ​രോപണമാണ്​ എ​െന്ന ഏറ്റവും വേദനിപ്പിക്കുന്നത്​. എ​െൻറ കുടുംബത്തെ മുഴുവൻ നിങ്ങൾ വെടിവെച്ചുകൊല്ലൂ. അല്ലെങ്കിൽ ഞങ്ങളെല്ലാം ആത്​മഹത്യ ചെയ്യാം. അങ്ങ​െന വന്നാൽ ആരാണ്​ ഉത്തരവാദികൾ? ഈ ആ​േരാപണങ്ങളെല്ലാം ഞാൻ നിഷേധിക്കുന്നു. അവയെല്ലാം തീർത്തും അടിസ്​ഥാന രഹിതമാണ്​.

ഡ്രഗ്​ സ്​റ്റോക്കില്ലെന്ന്​ വീട്ടുജോലിക്കാരി നിങ്ങളുടെ വാട്​സാപിലേക്ക്​ സന്ദേശമയച്ചിരുന്നു. ആരാണ്​ ഡ്രഗ്​ ഉപയോഗിക്കുന്നത്​? നിങ്ങളോ സു​ശാന്തോ?

ഒരാളുടെ മരണശേഷം ഇത്​ പറയേണ്ടിവരുന്നത്​ നിർഭാഗ്യകരമാണ്​. അതേ, സുശാന്ത്​ കഞ്ചാവ്​ വലിക്കാറുണ്ടായിരുന്നു. എന്നെ കണ്ടുമുട്ടുന്നതിനുമൊക്കെ മു​േമ്പയുള്ളതാണത്​. കേദാർനാഥി​െൻറ ഷൂട്ടിങ്ങിനും മു​േമ്പ​ ആ ശീലം തുടങ്ങിയിട്ടുണ്ട്​. ഇതു മാത്രമാണ്​ സുശാന്തിൽ ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ളത്​. എന്നാൽ, മുതിർന്നയാളാണ്​ സുശാന്ത്​. ആർക്കും തടഞ്ഞ​ുനിർത്താൻ കഴിയുമായിരുന്നില്ല. താനെന്താണ്​ ആഗ്രഹിക്കുന്നത്​, അതാണ്​ എപ്പോഴും സുശാന്ത്​ ചെയ്​തുകൊണ്ടിരുന്നത്​.




ജൂൺ എട്ടിനും 14നും ഇടയിൽ സുശാന്ത്​ നിങ്ങളെ ബന്ധപ്പെട്ടിരുന്നോ? 

സുശാന്തിൽനിന്ന്​ അവസാനമായി എനിക്ക്​ മെസേജ്​ ലഭിച്ചത്​ ജൂൺ ഒമ്പതിനാണ്​. 'എങ്ങനെയുണ്ട്​, എ​െൻറ കുട്ടീ' എന്നായിരുന്നു ആ സന്ദേശം. എനിക്ക്​ സുഖമില്ലെന്ന്​ അവൻ അറിഞ്ഞുവെന്നതിൽ ഏറെ ദുഃഖം തോന്നി. മെസേജ്​ അയച്ചുവെങ്കിലും സുശാന്ത്​ എന്നെ വിളിച്ചില്ല. സുശാന്തിന്​ എന്നെ ഇനി വേണ്ടെന്ന്​ ചിന്തിച്ച ഞാൻ ജൂൺ ഒമ്പതിന്​ അവനെ ​േബ്ലാക്​ ചെയ്​തു. സുശാന്തിനും സഹോദരിക്കുമിടയിൽ വരാൻ എനിക്ക്​ ആഗ്രഹമില്ലായിരുന്നു. എ​െൻറ മാതാപിതാക്കൾ​ക്ക്​ ഇതേക്കുറി​െച്ചാന്നും ബോധ്യമുണ്ടായിരുന്നില്ല. സുശാന്ത്​ ഞങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. എ​െൻറ സഹോദരനുമായി അപ്പോഴും ബന്ധം പുലർത്തുന്നുണ്ടായിരുന്നു. എനിക്ക്​ എങ്ങനെയു​ണ്ട്​ എന്നന്വേഷിച്ച്​ ജൂൺ പത്തിന്​ സഹോദരന്​ സുശാന്ത്​ മെ​േസജ്​ അയച്ചിരുന്നു.

മോർച്ചറിയിലെത്തി സുശാന്തി​െൻറ മൃതദേഹം കണ്ട​േപ്പാൾ 'ഐ ആം സോറി, ബാബു' എന്നാണ്​ നിങ്ങൾ പറഞ്ഞത്​. ഇത്​ ശരിയല്ലേ?

ആരുടെയെങ്കിലും ജീവൻ നഷ്​ടമാകു​േമ്പാൾ നമ്മൾ പിന്നെന്താണ്​ പറയുക. മരണം ഒരു തമാശയായി അവതരിപ്പിക്കപ്പെടുന്നതിലും എനിക്ക്​ ഖേദമുണ്ട്​. മികച്ച പ്രവർത്തികൾ, ബുദ്ധി, സേവന പ്രവർത്തനങ്ങൾ എന്നിവക്കെല്ലാമപ്പുറം അവസാന ഓർമകളായി മറ്റുപലതും നിറയുന്നതിലും​ ഖേദമുണ്ട്​. എല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്​. അതിനെന്താണ്​ ഞാൻ പറയുക?

കാര്യങ്ങൾ ഇങ്ങനെയൊക്കെ ഉരുത്തിരിഞ്ഞതിൽ ഖേദിക്കുന്നുണ്ടോ?

സുശാന്ത്​ ഇവിടെ ഇല്ല എന്നതിലാണ്​ എനിക്ക്​ ഖേദം. ഞാൻ കണ്ട ഏറ്റവും സുന്ദരനായ കുട്ടിയെയാണ്​ നമുക്ക്​ നഷ്​ടമായത്​ എന്നതിലാണ്​ എനിക്ക്​​ ദുഃഖം. ഒരു മനുഷ്യ​െൻറ ജീവിതം കൊണ്ട്​, മരണം കൊണ്ട്​ ഇത്രയേറെ തമാശകൾ കാട്ടുന്നതിൽ എനിക്ക്​ അങ്ങേയറ്റത്തെ ഖേദമുണ്ട്​. ചുരുങ്ങിയപക്ഷം, സുശാന്തിനെ ബഹുമാനിക്കുകയെങ്കിലും ചെയ്യുക.

ബോളിവുഡിലെ സ്വജനപക്ഷപാതിത്വത്തി​െൻറ ഇരയാണ്​ സുശാന്ത്​ എന്നതാണ്​ ചിലരുടെ വിലയിരുത്തൽ. ബോളിവുഡി​െല കളികളു​ടെ ഇരയാണ്​ താനെന്ന്​ എന്നെങ്കിലും സുശാന്ത്​ പറഞ്ഞിട്ടുണ്ടോ?

ഫിലിം അവാർഡുകൾക്ക്​ നോമിനേറ്റ്​ ചെയ്യപ്പെടാത്തതിൽ സുശാന്തിന്​ ഏറെ സങ്കടമുണ്ടായിരുന്നു. പ്രത്യേകിച്ച്​, വ്യത്യസ്​തവും വിജയകരവുമായ 'സോൻചിരിയ', 'ചിചോരെ' തുടങ്ങിയ സിനിമകൾക്കുശഷം. ആ സിനിമകളും അണിയറ പ്രവർത്തകരുമൊക്കെ അവാർഡിന്​ പരിഗണിക്കപ്പെടു​േമ്പാഴും താൻ അംഗീകരിക്കപ്പെടാത്തതിൽ സുശാന്തിന്​ വിഷമമുണ്ടായിരുന്നു.

സി.ബി.ഐയുടെ ചോദ്യങ്ങൾ നേരിടാൻ ഒരുക്കമാണോ..? 

അതേ. മുംബൈ പൊലീസിനോടും ഇ.ഡിയോടു​ം പറഞ്ഞ കാര്യങ്ങൾ അവരോടും പറയും. ഞാൻ സത്യമാണ്​ പറയുന്നത്​. സത്യം പറയു​േമ്പാൾ ആരെയും ഭയക്കേണ്ടതില്ല. ഇപ്പോഴത്തെ സമ്മർദം കണക്കിലെടുക്കു​േമ്പാൾ, സത്യമല്ല പറയ​ുന്നതെങ്കിൽ, ഞാൻ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല. എ​െൻറ സത്യമാണ്​ എനിക്ക്​ കരുത്ത്​ പകരുന്നത്​.



ആത്​മഹത്യയെക്കുറിച്ച്​ ചിന്തിച്ചിരുന്നോ? 

അതേ. ഒരുപക്ഷേ, ഞങ്ങളുടെ കുടുംബം മുഴുവൻ ആത്​മഹത്യ ചെയ്യു​മായിരുന്നു. നാണംകെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുകയായിരുന്നു ഞങ്ങളെ. ഞങ്ങൾ മധ്യവർഗ കുടുംബമാണ്​. അഭിമാനമല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. ഇന്ന്​ മയക്കുമരുന്ന്​ വിൽപനക്കാരിയായാണ്​ എന്നെ അവതരിപ്പിക്കുന്നത്​. ഇന്നലെ, ഞാൻ കൊലപാതകിയായിരുന്നു. ഇതെല്ലാം അവസാനവും അടിസ്​ഥാനവുമില്ലാത്തതാണ്​.

പക്ഷേ, നിങ്ങൾ പൊരുതാനുറച്ചുതന്നെയാണ്​.?

ഞാൻ പൊരുതുക മാത്രമല്ല, ജയിക്കുകയും ചെയ്യും. എനിക്കുവേണ്ടി മാ​ത്രമല്ല, അന്യായമായി വിമർശനമുനയിൽ നിൽക്കുന്ന മുഴുവൻ സ്​ത്രീകൾക്കുവേണ്ടിയും ഈ ജയം ഞാൻ ആഗ്രഹിക്കുന്നു. ആരെയെങ്കി​ലും സ്​നേഹിച്ചുവെന്നതിനാലോ, അവരോടൊപ്പം ജീവിച്ചുവെന്നതിനാലോ തെറ്റായി കുറ്റം ചാർത്തപ്പെട്ട മുഴുവൻ ആളുകൾക്കും വേണ്ടി എനിക്കിത്​ ജയിക്കണം....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.