മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിെൻറ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കെതിരായ കൂടുതൽ തെളിവുകൾ പുറത്ത്. റിയ മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്തുവെന്നാണ് നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ.
റിയ ചക്രവർത്തിയുടെ മുംബൈയിലെ വീട്ടിൽ ഏജൻസി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തുടർന്ന് റിയ ചക്രവർത്തിയുടെ സഹോദൻ സൗവിക് ചക്രവർത്തിയേയും സുശാന്തിെൻറ ഹൗസ് മാനേജർ സാമുവൽ മിറാണ്ടയേയും മണിക്കൂറുകൾ ചോദ്യം ചെയ്യുകയും രാത്രിയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിന്നു.
റിയ ചക്രവർത്തിയുടെ വാട്സ് ആപ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ ഏജൻസിക്ക് അവർ മയക്കുമരുന്ന് വാങ്ങിയതിേൻറയും കൈവശം വെച്ചതിേൻറയും വിറ്റതിേൻറയും കൂടുതൽ തെളിവുകൾ ലഭിച്ചതെന്നാണ് സൂചന. ഞായറാഴ്ച റിയയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.