ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അവസാന നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് സി.ബി.ഐ. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതായും പറഞ്ഞു.
സി.ബി.ഐ നിഗമനത്തിൽ എത്തിയെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അത്തരം വാർത്തകൾ ഉൗഹാപോഹങ്ങൾ മാത്രമാണെന്നും തെറ്റാണെന്നും സി.ബി.ഐ വ്യക്തമാക്കി.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും ഉടൻ തന്നെ സി.ബി.ഐ ബിഹാർ കോടതിക്ക് റിപ്പോർട്ടുകൾ കൈമാറുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ഏജൻസി.
ജൂൺ 14നാണ് സുശാന്തിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാൽ ബന്ധുക്കൾ ഇൗ ആരോപണം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസ് ഏറ്റെടുത്തു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം സുശാന്തിെൻറ കാമുകി റിയ ചക്രബർത്തിയിലേക്കും നീണ്ടു. റിയക്കും സഹോദരനുമെതിരെ കേസെടുക്കുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.