ബംഗളൂരു: കർണാടകയിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ബി.എം വിജയശങ്കറിനെയാണ് ബംഗളൂരു ജയനഗറിലുള്ള സ്വന്തം വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ ഡെപ്യൂട്ടി കമീഷണറായിരുന്ന വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
നിക്ഷേപകരെ കബളിപ്പിച്ച ജൂവലറി ഗ്രൂപ്പായ െഎ.എം.എയിൽനിന്ന് 1.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. വിജയശങ്കറിെൻറ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത രണ്ടര കോടി രൂപയും കണ്ടെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് അറസ്റ്റിലാവുന്നത്. പിന്നാലെ ജാമ്യത്തിൽ പുറത്തിറങ്ങി. അറസ്റ്റിന് പിന്നാലെ സർവിസിൽനിന്ന് പിരിച്ചുവിട്ടതായി കേന്ദ്ര സർക്കാർ ഉത്തരവിടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കഴിഞ്ഞ മാസം കർണാടക സർക്കാറിനോട് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നു.
അഴിമതി പുറത്തുവന്നപ്പോൾ അർബൻ ബംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്നു വിജയ് ശങ്കർ. വിജയ്ശങ്കറിന് പുറമെ മുൻ അസിസ്റ്റൻറ് കമീഷണർ നാഗരാജും കൈക്കൂലി കേസിൽ പ്രതിയാണ്. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിയെ കുറിച്ച് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതിനെ തുടർന്ന് 2018ൽ കർണാടക സർക്കാർ അന്വേഷണത്തിന് നാഗരാജിനെ നിയോഗിക്കുകയായിരുന്നു. നാഗരാജിെൻറ മേലുദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. എന്നാൽ ഇരുവരും കമ്പനി ഡയറക്ടറിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങി അനുകൂല റിപ്പോർട്ട് നൽകിയെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.