ന്യൂഡൽഹി: അധികാരമേറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ് കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവൻ വ്യാപാര ഇടപാടുകളും നിർത്തിവെച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) ഡയറക്ടർ ജനറൽ ഡോ.അജയ് സഹായിയാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
അതെ സമയം അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അജയ് സഹായി പറഞ്ഞു. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. പാകിസ്താൻ വഴിയുള്ള ചരക്ക് നീക്കം താലിബാൻ മരവിപ്പിച്ചിരിക്കുകയാണ്. കച്ചവടത്തിലും നിക്ഷേപത്തിലുമടക്കം അഫ്ഗാനിസ്താനും ഇന്ത്യക്കുമിടയിൽ ദ്വീർഘകാലമായുള്ള ബന്ധമാണുള്ളത്. എന്നാൽ നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര ഇടപാടുകൾ മരവിച്ചിരിക്കുകയാണ്.
2021 ൽ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്താനിലേക്ക് ഏകദേശം 835 മില്യൺ ഡോളർ ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് നടന്നത്. 510 മില്യൺ ഡോളറിന്‍റെ ഉൽപന്നങ്ങൾ അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയും ഇറക്കുമതി ചെയ്തിരുന്നു .
പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, തുണിഉൽപ്പന്നങ്ങൾ, തേയില, കോഫി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഡ്രൈഫ്രൂട്ട്സും ഉള്ളിയുമടക്കമുള്ളവയാണ് അഫ്ഗാനിൽ നിന്ന് ഇറക്കമുതി ചെയ്യുന്നതെന്ന് സഹായി പറഞ്ഞു. ഇതിനു പുറമേ,ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവും ഇന്ത്യക്ക് അഫ്ഗാനിസ്താനിലുണ്ട്. 400 ഓളം പദ്ധതികളുമുണ്ട്. നിലവിലുണ്ടായ പ്രതിസന്ധി ഉടനെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.