ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട്

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട്. ജൂണ്‍ 28വരെ ലോക്ഡൗണ്‍ നീട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് തീരുമാനം. എങ്കിലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്. ജില്ലകള്‍ മൂന്ന് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക.

ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങിയ കോവിഡ് രോഗബാധ ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്ന 11 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കില്ല.

ധര്‍മപുരി, കന്യാകുമാരി, കൃഷ്ണഗിരി, മധുര, തേനി, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ 23 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും.

മൂന്നാം വിഭാഗത്തിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ നാലു ജില്ലകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏതാനും ഇളവുകള്‍ നല്‍കും.

Tags:    
News Summary - Tamil Nadu extends lockdown till June 28,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.