ചെന്നൈ: ഡൽഹിയിൽ ഒരുമാസത്തിലേറെ സമരം നടത്തി ദേശീയ ശ്രദ്ധ ആകർഷിച്ച തമിഴ്നാട്ടിെല കർഷകർ വീണ്ടും സമരം ആരംഭിക്കുന്നു. 60 കഴിഞ്ഞ കർഷകർക്ക് പെൻഷൻ നൽകുക, വരൾച്ചാ ദുരിതാശ്വാസതുക ഉടൻ കൈമാറുക, ബാങ്ക് വായ്പ എഴുതിത്തള്ളുക, ജലസേചന പ്രശ്നങ്ങൾ പരിഹരിക്കാൻ കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ സമരം. ചെന്നൈ ചെപ്പോക്കിൽ അർധനഗ്നരായാണ് സമരം തുടങ്ങിയത്.
32 ജില്ലകളിൽനിന്നുള്ള കർഷകർ 32 ദിവസം ചെന്നൈയിൽ സമരം നടത്തും. തുടർന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിപ്പിക്കുെമന്നും ദേശീയ തെന്നിന്ത്യ നദികൾ ഇനൈപ്പു വ്യവസായികൾ സംഘം പ്രസിഡൻറ് പി. അയ്യക്കണ്ണ് പറഞ്ഞു. ദേശീയതലത്തിൽ കർഷക സംഘടനകളുടെ സംയുക്ത യോഗം ജൂൺ 16ന് ഡൽഹിയിൽ ചേരും.
തലയോട്ടി കഴുത്തിലണിഞ്ഞും സ്വന്തം മൂത്രം കുടിച്ചും പാർലമെൻറിന് മുന്നിൽ നഗ്നരായും ഡൽഹിയിൽ തമിഴ് കർഷകർ നടത്തിയ സമരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രിയെ കണ്ട് കർഷക പ്രശ്നങ്ങൾ അവതരിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി കാർഷിക വായ്പ എഴുതിത്തള്ളുെമന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരിെട്ടത്തി നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.