ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ് ലോക്ഡൗൺ നീട്ടിയത്. ചെന്നൈ അടക്കമുള്ള തമിഴ്നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളിൽ ഇളവ് നൽകാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്.
അതെ സമയം കോയമ്പത്തൂർ,നീലഗിരി,തിരുപ്പൂർ,ഈറോഡ്,കരുർ,നാമക്കൽ,തഞ്ചാവൂർ, തിരുവരൂർ,നാഗപ്പട്ടണം,മൈലാട്ദുരൈ എന്നിവക്ക് ഇളവുകൾ നൽകിയിട്ടില്ല.
ഇളവുകൾ നൽകിയ 27 ജില്ലകളിലെ സ്കൂളുകൾ,കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.
കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവക്കാരോ അല്ലെങ്കിൽ പത്ത് ജീവനക്കാരുമായോ തുറന്ന് പ്രവർത്തിക്കാം. തുടങ്ങി നിരവധി ഇളവുകളാണ് നിലവിൽ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.