തമിഴ്​നാടിൻെറ വാക്​സിൻ ക്ഷാമം പരിഹരിക്കാൻ 3.65 ലക്ഷം കോവിഷീൽഡ്​ ഡോസ്​ അനുവദിച്ചു

ചെന്നൈ: കോവിഡ്​ വാക്​സിൻ ക്ഷാമം നേരിടുന്ന തമിഴ്​നാടിന്​ 3.65 ലക്ഷം കോവിഷീൽഡ്​ വാക്​സിൻ കൂടി അനുവദിച്ചു. വെള്ളിയാ​ഴ്​ച വൈകുന്നേരത്തോടെയാണ്​ പുതിയ വാക്​സിൻ തമിഴ്​നാടിന്​ അനുവദിച്ചത്​.

കോവിഡ്​ വാക്​സിനേഷനിൽ തമിഴ്​നാട്​ വള​രെ പിന്നിലെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമാണ്​ ഇതുവരെ വാക്​സിനേഷൻ നൽകിയിട്ടുള്ളുവെന്ന്​ സ്ഥിതിവിവരക്കണക്കുകളും പുറത്ത്​ വന്നിരുന്നു.

ജനസംഖ്യാനുപാതം പരിഗണിച്ചല്ല കേന്ദ്രം വാക്​സിൻ വിതരണം ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ 37 ജില്ലകളിൽ 36 ഇടത്തും വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ്​​ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാ​െലയാണ്​ കേന്ദ്രം വാക്​സിൻ അനുവദിച്ചത്​.

Tags:    
News Summary - Tamil Nadu receives 3.65 lakh Covishield doses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.