യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി

ചെന്നൈ: തമിഴിലെ യുവ റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി ചെന്നൈയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പത്തംഗ സംഘം ദേവാനന്ദിനെയാണ് തട്ടിക്കൊണ്ടുപോയത്.

ചെന്നൈ-ബംഗളൂരു ദേശീയപാതയിൽ വെച്ച് പത്തംഗ സംഘം വാഹനം തടഞ്ഞുനിർത്തി കത്തികാട്ടി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി തമിഴ്നാട് പൊലീസ് അറിയിച്ചു. 

ദേവാനന്ദിന്‍റെ സഹോദരൻ ഒരാളിൽ നിന്ന് രണ്ടര കോടി രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഈ സംഭവുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് തമിഴ്നാട് പൊലീസ്.

മധുര സ്വദേശിയായ ദേവാനന്ദിന് തമിഴ് യുവാക്കൾക്കിടയിൽ വലിയ ആരാധകവൃന്ദമുണ്ട്.

Tags:    
News Summary - tamil rap singer Dev Anand was kidnapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.