ചെന്നൈ: പുതിയ പെൻഷൻ പദ്ധതി റദ്ദാക്കുക തുടങ്ങിയ ഏഴിന ആവശ്യങ്ങളുന്നയിച്ച് തമിഴ് നാട്ടിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത കൂട്ടായ്മയായ ‘ജാക്ടേ ാ ജിയോ’യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഡിസംബറിൽ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരുെന്നങ്കിലും ഹൈകോടതിയുടെ അഭ്യർഥന മാനിച്ച് മാറ്റിവെക്കുകയായിരുന്നു.
അഞ്ചു ലക്ഷം അധ്യാപകർ ഉൾപ്പെടെ 12 ലക്ഷത്തോളം സർക്കാർ ജീവനക്കാർ പണിമുടക്കിൽ പെങ്കടുക്കുമെന്നാണ് കരുതപ്പെടുന്നത്. ജോലിക്ക് ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം ലഭ്യമാവില്ലെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.