കൊടുംചൂട്​: തമിഴ്​നാട്ടിൽ മൂന്നു ദിവസത്തേക്ക്​ റെഡ്​ അലർട്ട്​

ചെന്നൈ: ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് കൊടുംചൂടിന് സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിലെ 18 ജില്ലകളിൽ സംസ്ഥാന സർക്കാർ െറഡ് അലർട്ട് പ്രഖ്യാപിച്ചു. 45.1 ഡിഗ്രി സെൽഷ്യസ് മുതൽ 48.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ േകന്ദ്രം അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണി വരെ സമയത്ത് പുറത്തിറങ്ങരുതെന്നും ദിവസം ആറു മുതൽ ഏഴു വരെ ലിറ്റർ വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി. െചന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, വില്ലുപുരം, നാഗപട്ടണം, പുതുക്കോെട്ട, വെല്ലൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി, സേലം, നാമക്കൽ, ഇൗറോഡ്, കരൂർ, തിരുച്ചിറപ്പള്ളി, അരിയലൂർ, പെരമ്പലൂർ തുടങ്ങിയ ജില്ലകളിലാണ് കൊടുംചൂട് അനുഭവപ്പെടാൻ സാധ്യത.  മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ ഡയറക്ടർ ജി. ലത കലക്ടർമാർക്ക് നിർദേശം നൽകി.  

Tags:    
News Summary - tamilnadu hot red alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.