ബംഗളൂരു: ബുക്ക് ചെയ്ത ടാക്സിയാണെന്ന് കരുതി മറ്റൊരു ടാക്സിയില്‍ കയറിയ അമ്മയെയും മകനെയും ഉബര്‍ ടാക്സി ഡ്രൈവര്‍ മര്‍ദിച്ചു. കഴിഞ്ഞ ദിവസം ബെലന്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഭോഗനഹള്ളിയിലാണ് സംഭവം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപ്പാർട്മെന്റ് പരിസരത്തുള്ള സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് ഉബര്‍ ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ബുധനാഴ്ച രാവിലെ അപ്പാർട്മെന്റില്നിന്ന് മകനെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് സ്ത്രീ ക്യാബ് ബുക്ക് ചെയ്തത്. അപ്പാർട്മെന്റിനു സമീപം ഉബര്‍ ടാക്സി കണ്ട് സ്ത്രീയും മകനും കയറിയിരുന്നു.പിന്നീട് ബുക്ക് ചെയ്ത ടാക്സിയല്ല ഇതെന്ന് മനസ്സിലായി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പ്രകോപിതനായ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.
കുറച്ചു ദൂരം മുന്നോട്ടുപോയി കാര്‍ നിര്‍ത്തിയ ശേഷം അപ്പാർട്മെന്റ് പരിസരത്തുവെച്ച് ഡ്രൈവര്‍ സ്ത്രീയെ മര്‍ദിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനെത്തിയ മകനും മര്‍ദനമേറ്റു. അപ്പാർട്മെന്റിലെ താമസക്കാരാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് അജയ് അഗര്‍വാൾ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.