ലാലുവിന്‍റെ 165 കോടിയുടെ സ്വത്ത് ആദായ നികുതിവകുപ്പ് പിടിച്ചെടുത്തു 

ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലും ഡൽഹിയിലുമുള്ള സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. 

ബിഹാറിലുള്ള ഭൂമിയും ലാലുവിന്‍റെ മകനും പിൻഗാമിയുമായ തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വീടും മകൾ മിർസയുടെ ഫാം ഹൗസും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പറ്റ്നയിലും സമീപ പ്രദേശത്തുമുള്ള  കെട്ടിടങ്ങൾ, ഷോപ്പിങ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന 3.5 ഏക്കർ ഭൂമി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 

അതേസമയം, റെയിൽവേ ഹോട്ടല്‍ ടെന്‍ഡര്‍ അഴിമതിക്കേസിൽ  ലാലു പ്രസാദ് യാദവ്​, മകൻ തേജസ്വി യാദവ്​ എന്നിവർക്ക്​ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള സമയം സി.ബി.ഐ നീട്ടി നല്‍കി.
 

Tags:    
News Summary - Taxmen Seize Property Worth 165 Crores, Say It Is Lalu Yadav-india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.