ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച 19 ടി.ഡി.പി എം.പിമാരെ അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെയാണ് ടി.ഡി.പി എം.പിമാർ പ്രതിഷേധം കൂടുതൽ ശക്തമാക്കി ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിക്കുമുന്നിലേക്ക് സമരം മാറ്റിയത്.
എം.പിമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, സമരം ചെയ്യുന്ന എം.പിമാർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെത്തി. വ്യാഴാഴ്ച രാജ്യസഭ പിരിഞ്ഞിട്ടും സഭ വിട്ടുപോകാതെ ടി.ഡി.പി എം.പിമാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് രാത്രിേയാടെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
കൂടാതെ, ആന്ധ്ര വിഷയത്തിൽ, ഡൽഹിയിലെ ആന്ധ്ര ഭവനുമുന്നിൽ വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു. അഞ്ച് എം.പിമാരാണ് നിരാഹാരം കിടക്കുന്നത്. വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ സ്പീക്കർ സുമിത്ര മഹാജന് കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.