ടി.ഡി.പിയും ബി.ജെ.പിയും വീണ്ടും ഒന്നിക്കുന്നു; ചന്ദ്രബാബു നായിഡു അമിത് ഷായെ കണ്ടു

ന്യൂഡൽഹി: തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ബി.ജെ.പി അധ്യക്ഷൻ ജെ.പി.നദ്ദയും കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഈ വർഷം അവസാനം നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായുള്ള സഖ്യം ചർച്ച ചെയ്യാനാണ് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ തലസ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോർട്ട്.

2014ൽ ടി.ഡി.പി എൻ.ഡി.എയുടെ ഭാഗമായിരുന്നുവെങ്കിലും 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന വിഷയത്തിൽ 2018 മാർച്ചിൽ ഭരണസഖ്യം ഉപേക്ഷിച്ചു. എന്നിരുന്നാലും, പോർട്ട് ബ്ലെയറിൽ അടുത്തിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും ഒന്നിച്ചിരുന്നു.

Tags:    
News Summary - TDP's Chandrababu Naidu Meets Amit Shah, May Ally With BJP For Telangana Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.