യൂണിഫോമിൽ ആർത്തവ രക്​തമായതിന്​ അധാപികയുടെ ശകാരം; പെൺകുട്ടി ആത്​മഹത്യ ​െചയ്​തു

​ചെന്നൈ: ക്ലാസിലിരിക്കെ 12കാരി പെൺകുട്ടിയുടെ വസ്​ത്രത്തിലും ബെഞ്ചിലും ആർത്തവ രക്​തം പുരണ്ടതിന്​ അധ്യാപിക ശകാരിച്ചതിൽ മനം ​െനാന്ത്​ പെൺകുട്ടി ആത്​മഹത്യ ചെയ്​തു.അയൽവാസിയു​െട വീടി​​െൻറ ടെറസിൽ നിന്ന്​ ചാടിയാണ്​ പെൺകുട്ടി മരിച്ചത്​. ആത്​മഹത്യാ കുറിപ്പിൽ അധ്യാപിക ക്ലാസിൽ വച്ച്​ ശകാരിച്ചതിൽ മനം നൊന്താണ്​ ആത്​മഹത്യ ചെയ്യുന്നതെന്ന്​ കുറിച്ചിരുന്നു. തിരുനൽവേലിയിലാണ്​ സംഭവം. 

യൂണി​േഫാമിലും ബെഞ്ചിലും ആർത്തവ രക്​തമായിട്ടു​െണ്ടന്ന്​ സുഹൃത്തുക്കൾ അറിയിച്ചതി​െന തുടർന്ന്​ വിശ്രമമുറിയിൽ പോയിയിരിക്കാൻ അധ്യാപികയോട്​ അനുവാദം ചോദിച്ചിരുന്നുവെന്ന്​ പെൺകുട്ടി ആത്​മഹത്യാകുറിപ്പിൽ പറയുന്നു. എന്നാൽ, അധ്യാപിക ക്ലാസുമറിയിലേക്ക്​ വിളിച്ചു വരുത്തി. കൃത്യമായി പാഡ്​ വെക്കാൻ പോലും നിനക്ക്​ കഴിയില്ലേ എന്നു ചോദിച്ച്​ ശകാരിച്ചു. പ്രിൻസിപ്പലി​​െൻറ റൂമിലും കൊണ്ടുപോയി. അദ്ദേഹവും ശകാരിച്ചുവെന്നും പെൺകുട്ടി കത്തിൽ വിവരിക്കുന്നു.  

ഇതുവരെ എനിക്കെതിര ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പി​െന്ന അധ്യാപിക എന്തിനാണ്​ ഇത്തരത്തിൽ പരാതിപ്പെട്ടതെന്നും വിദ്യാർഥിനി കത്തിൽ ചോദിക്കുന്നു. സംഭവത്തെ തുടർന്ന്​ രക്ഷിതാക്കളും നാട്ടുകാരും സ്​കൂളിനു മുന്നിൽ പ്രതിഷേധിച്ചു. 

Tags:    
News Summary - Teacher Scolded Her for Menstraul Blood; She Commited Suicide - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.