രുദ്രാക്ഷം ധരിച്ച വിദ്യാർഥിയെ ക്രിസ്​ത്യൻ അധ്യാപകൻ മർദിച്ചെന്ന വ്യാജ വിഡിയോയുമായി സംഘ്​പരിവാർ​ ചാനൽ

മുസ്​ലിംകൾക്തെിരെ വിദ്വേഷവാർത്തകൾ പ്രചരിപ്പിച്ച്​ വിവാദമായ സംഘ്​പരിവാർ​ ചാനൽ 'സുദർശൻ ന്യൂസ്' ക്രിസ്​ത്യൻ വിരുദ്ധ വാർത്തയുമായി രംഗത്ത്​. തമിഴ്​നാട്ടിൽ രുദ്രാക്ഷം ധരിച്ചതിന്​ ഹിന്ദു വിദ്യാർഥിയെ ക്രിസ്​ത്യൻ അധ്യാപകൻ മർദിക്കുവെന്ന വ്യാജപ്രചാരണമാണ്​ ചാനൽ നടത്തുന്നത്​.

ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലുന്ന വീഡിയോ സഹിതമാണ്​​ ഒക്ടോബർ 16ന് സുദർശൻ ന്യൂസ് വാർത്ത പുറത്തുവിട്ടത്​. ശിവഭക്തർ ഉപയോഗിക്കുന്ന രുദ്രാക്ഷമാല ധരിച്ചതിന്‍റെ പേരിൽ തമിഴ്നാട്ടിൽ ക്രിസ്ത്യൻ അധ്യാപകൻ ഹിന്ദു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചുവെന്ന വിവരണവുമായാണ്​ വാർത്ത പ്രസിദ്ധീകരിച്ചത്​. സുദർശൻ ന്യൂസി​െന്‍റ ചീഫ് എഡിറ്റർ സുരേഷ് ചാവങ്കെയും ഇതേ ആരോപണം ഉന്നയിച്ച്​ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്​. ഈ വാർത്ത 4500​േലറെ പേർ റിട്വീറ്റ്​ ചെയ്യുകയും 6000ലേറെ ​േപർ ലൈക് ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

എന്നാൽ, ദൃശ്യത്തിൽ കാണുന്ന സംഭവത്തിന്​ രുദ്രാക്ഷവുമായി യാതൊരു ബന്ധവുമില്ല. തുടർച്ചയായി ക്ലാ​സി​ൽ വ​രാ​തി​രു​ന്ന​തിന്​ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​യെ​ അധ്യാപകൻ ക്രൂരമായി മർദിക്കുന്നതാണ്​ പ്രസ്​തുത വിഡി​േയാ. ഈ സംഭവത്തിൽ ചെ​ന്നൈഗ​വ. ന​ന്ദ​നാ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫി​സി​ക്​​സ്​ അ​ധ്യാ​പ​ക​ൻ സു​ബ്ര​മ​ണ്യ​(55)ത്തിനെ ഒക്​ടോബർ 15ന്​ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു. പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി സ​ഞ്​​ജ​യി​ ആണ്​ മർദനത്തിനിരയായത്​. മു​ട്ടു​കു​ത്തി നി​ർ​ത്തി മു​ടി​യി​ൽ പി​ടി​ച്ച്​ തു​ട​ർ​ച്ച​യാ​യി ചൂ​ര​ൽ​െ​കാ​ണ്ട്​ ത​ല്ലു​ക​യും കാ​ലി​ൽ ച​വി​ട്ടു​ക​യും ചെ​യ്​​ത​തി​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി​രു​ന്നു. അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളെ നി​ല​ത്തും ​ ഇ​രു​ത്തി​യി​രു​ന്നു.


ഒ​ക്​​ടോ​ബ​ർ 13നാ​ണ്​ സം​ഭ​വം. ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്​ മൊ​ബൈ​ൽ ഫോ​ണി​ൽ വി​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യെ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ നി​ല​നി​ൽ​െ​ക്ക​യായിരുന്നു അ​ധ്യാ​പ​ക​െൻറ ശി​ക്ഷാ​ന​ട​പ​ടി. രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ക​ട​ലൂ​ർ ജി​ല്ല ക​ല​ക്​​ട​ർ കെ. ​ബാ​ല​സു​ബ്ര​മ​ണ്യം അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം ഉ​ൾ​പ്പെ​ടെ ആ​റു വ​കു​പ്പു​ക​ൾ​പ്ര​കാ​ര​മാ​ണ്​ അ​ധ്യാ​പ​ക​നെ​തി​രെ ചി​ദം​ബ​രം സി​റ്റി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. അ​റ​സ്​​റ്റി​ലാ​യ സു​ബ്ര​മ​ണ്യ​ത്തെ ചി​ദം​ബ​രം സ​ബ്​ ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു. സു​ബ്ര​മ​ണ്യ​നെ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ ഉ​ത്ത​ര​വി​ട്ടിരുന്നു. ഈ സംഭവത്തെയാണ്​ സാമുദായിക സ്​പർധ ഇളക്കിവിടുന്ന തരത്തിൽ സുദർശൻ ടി.വി തെറ്റായി റിപ്പോർട്ട്​ ചെയ്​തത്​.

അതേസമയം, കാഞ്ചീപുരം​ ആൻഡേഴ്സൺ ഹൈസ്‌കൂളിൽ രുദ്രാക്ഷം ധരിച്ചതിന്​ അധ്യാപകൻ മർദിച്ചുവെന്ന പരാതി ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കഴുത്തിൽ ആഭരണങ്ങളും കമ്മലും ധരിക്കുന്നതിന്​ സ്​കൂളിൽ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. ഇത്​ ലംഘിച്ചതിനാണ്​ അടിച്ചതെന്നാണ്​ സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ, ഈസംഭവവും സുദർശൻ ടി.വി നൽകിയ വി​ഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല.

കഴിഞ്ഞ വർഷം ബിന്ദാസ്​ ബോൽ എന്ന പരിപാടിയിൽ മുസ്​ലിം സമുദായത്തെ അധിക്ഷേപിക്കുന്ന വാർത്ത പുറത്തുവിട്ട്​ വിവാദമായ സ്​ഥാപനമാണ്​ സുദർശൻ ടി.വി. സർക്കാർ സർവിസുകള​ിലേക്ക്​ മുസ്​ലിങ്ങൾ നുഴഞ്ഞുകയറുന്നുവെന്നും 'യു.പി.എസ്​.സി ജിഹാദ്​' ആണിതെന്നുമായിരുന്നു സുദർശന്‍റെ 'കണ്ടുപിടിത്തം'. ആദ്യ എപ്പിസോഡ്​ പുറത്തുവന്ന ശേഷം നിരവധി സംഘടനകളും വ്യക്തികളും പരിപാടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന്​ പരിപാടിക്ക്​ സു​പ്രീംകോടതി നിരോധനം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Teacher trashes student for ‘loitering’, Sudarshan News injects false communal spin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.