പാട്ന: തേജസ്വി യാദവിനു പിറകെ ലാലു പ്രസാദ് യാദവിെൻറ മൂത്ത പുത്രൻ തേജ് പ്രതാപിനെതിെരയും അഴിമതി ആരോപണം. പാട്ന മൃഗശാലയിൽ നടപ്പാത നിർമിക്കാൻ മണ്ണടിപ്പിച്ചതിൽ അഴിമതിയുെണ്ടന്നാണ് ആരോപണം. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് പാട്ന ഹൈകോടതി ബിഹാർ സർക്കാറിനോട് ആവശ്യപ്പെട്ടു.
നിതീഷ് കുമാർ സർക്കാറിൽ വനം മന്ത്രിയായിരിക്കെ തേജ് പ്രതാപ് പാട്ന മൃഗശാലയിൽ നടപ്പാത നിർമിക്കാൻ മണ്ണടിച്ചത് അനധികൃതമായാണ് എന്നാണ് ആരോപണം. പാട്നയിൽ തേജസ്വി യാദവിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മാൾ പണിയുന്നതിനായി കുഴിച്ചെടുത്ത മണ്ണാണ് മൃഗശാലയിെല നടപ്പാതക്കായി വാങ്ങിയത്. ടെൻഡർ വിളിക്കാതെ നേരിട്ട് ക്വേട്ടഷൻ സ്വീകരിച്ചാണ് മണ്ണ് വാങ്ങിയതെന്നും ആരോപണമുണ്ട്.
ബിഹാർ സർക്കാറിെല ഉപമുഖ്യമന്ത്രിയും വനം മന്ത്രിയുമായ സുശീൽ കുമാർ മോദിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൃഗശാലക്കുള്ളിൽ നടപ്പാത ആവശ്യമുണ്ടോ എന്ന കാര്യം അന്വേഷിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ ടെൻഡർ വിളിച്ചിട്ടിെല്ലങ്കിലും അഞ്ചു വിവിധ ക്വേട്ടഷനുകൾ ഉണ്ടായിരുെന്നന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ക്വേട്ടഷനുകൾ തമ്മിൽ 100 രൂപയുെട വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനർഥം അഴിമതി നടന്നിട്ടിെല്ലന്നാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ലാലു പ്രസാദും നിതീഷും സഖ്യത്തിലായിരുന്നപ്പോൾ നടന്ന അേന്വഷണത്തിൽ അഴിമതി കണ്ടെത്തിയിരുന്നിെല്ലന്നും ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.