ഹൈദരാബാദ്: തെലങ്കാനയിലെ ബി.ജെ.പി നേതാവിന്‍റെ മകൻ ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗറിലെ ബി.ജെ.പി നേതാവ് ആരതി കൃഷ്ണ യാദവിന്‍റെ ഏക മകൻ 30കാരനായ ആരതി അരവിന്ദ് യാദവിന്‍റെ മൃതദേഹം സിഡ്നിയിലെ ബീച്ചിലാണ് കണ്ടെത്തിയത്.
യുവാവിനെ അഞ്ച് ദിവസം മുമ്പ് വീട്ടിൽനിന്നും കാണാതായിരുന്നു. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒന്ന വർഷം മുമ്പ് വിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി സിഡ്നിയിലാണ് താമസം. അമ്മയും ഭാര്യയും അടുത്തിടെ ആസ്ട്രേലിയയിലേക്ക് പോയിരുന്നു. അമ്മ തിരികെ ഇന്ത്യയിലേക്ക് വന്നെങ്കിലും ഭാര്യ അവിടെ തന്നെ തുടർന്നു. അമ്മ നാട്ടിലേക്ക് മടങ്ങിയതിന്‍റെ പിറ്റേ ദിവസമാണ് യുവാവിനെ കാണാതായത്.
അടുത്ത ആഴ്ച ഭാര്യക്കൊപ്പം ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചിരുന്ന ആരതി അരവിന്ദ് യാദവ്, വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇതിനിടയിലാണ് കാണാതാകുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.