പുതുവത്സരാശംസ നേർന്നതിന് പെൺസുഹൃത്തിന്റെ കുടുംബം മർദിച്ചു; 16കാരൻ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: പുതുവത്സരാശംസ നേർന്നതിനെ തുടർന്ന് പെൺസുഹൃത്തിന്റെ കുടുംബാംഗങ്ങൾ മർദിച്ചതിനെ തുടർന്ന് 16കാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ 10ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ജനുവരി ഒന്നാം തീയതി പുതുവത്സര ദിനത്തിൽ പത്താം ക്ലാസുകാരൻ പെൺസുഹൃത്തിന് പുതുവത്സരാശംസകൾ നേർന്നിരുന്നു.

സിർസില ജില്ലയിലെ രാജണ്ണ ഗ്രാമത്തിലെ ശിവകിഷോറാണ് മരിച്ചത്. തന്നെയും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മരിച്ച കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ മർദിച്ചത് മൂലം ദുഃഖിതനായാണ് ശിവകിഷോർ എത്തിയതെന്നും അമ്മ മൊഴി നൽകി. തുടർന്ന് മണിക്കൂറുകൾക്കം മകൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം ഗ്രാമം വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി തെലങ്കാന പൊലീസ് അറിയിച്ചു

Tags:    
News Summary - Telangana boy kills self after row over New Year wishes to female classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.