ഹൈദരാബാദ്: കൃഷി ചെയ്യാൻ നിലം നിരത്തുന്നതിനിടയിൽ ആ കാഴ്ച കണ്ട് കർഷകനായ നരസിംഹ ഞെട്ടി. പൊട്ടിപ്പൊളിയാനായ ഒരു കുടത്തിനുള്ളിൽ നിറയെ സ്വർണാഭരണങ്ങൾ. തൂക്കിനോക്കിയപ്പോൾ അഞ്ചു കിലോയോളം തൂക്കം വരുന്നതാണിവ. അന്ധാളിച്ചുപോയ നരസിഹ അതിശയത്താലും ആഹ്ലാദത്താലും കരയുകയും ഒച്ചവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സ്വർണാഭരണക്കാഴ്ചകളോടൊപ്പം വൈറലായി.
തെലങ്കാനയിൽ ജനഗാം ജില്ലയിൽ ഉൾപെടുന്ന പെംബർത്തിയിലെ കർഷനാണ് നരസിംഹ. കൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഒരു മാസം മുമ്പ് 11 ഏക്കർ സ്ഥലം വാങ്ങിയത്. കൃഷി നടത്തുന്നതിനായി സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നതിനിടയിലാണ് സ്വർണാഭരണങ്ങളടങ്ങിയ 'നിധി' കണ്ടെത്തിയത്.
ഇതോടെ അധികൃതരെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി സ്വർണാഭരണങ്ങൾ പരിശോധിച്ചു. പിന്നീട് അധികൃതർ 'നിധി' കണ്ടുകെട്ടി പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാൽ, ഈ സ്വർണാഭരണങ്ങൾ ദേവിയുടേതാണെന്നും സ്ഥലത്ത് അമ്പലം പണിയുമെന്നുമാണ് നരസിംഹ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.