ന്യൂഡൽഹി: ഹൈദരാബാദ് സ്വദശേി അനൂദീപ് ദുരിഷെട്ടിക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്. അനുകുമാരി, സച്ചിൻ ഗുപ്ത എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. ആദ്യ 30 റാങ്കുകളിൽ മൂന്ന് റാങ്കുകൾ മലയാളികൾക്ക് ലഭിച്ചു. എറണാകുളം കോലേഞ്ചരി സ്വദേശി ശിഖ സുരേന്ദൻ ( 16), കോഴിക്കോട് സ്വദേശി എസ്. അഞ്ജലി( 26), കോട്ടയം സ്വദേശി എസ്. സമീറ(28) എന്നിവരാണ് ആദ്യ 30റാങ്കിൽ ഉൾപ്പെട്ട മലയാളികൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലക്ക് 210ാം റാങ്ക് ലഭിച്ചു.
അനുദീപ് ഒ.ബി.സി വിഭാഗത്തിൽ നിന്നാണ് ഒന്നാം റാങ്ക് നേടിയത്. ആകെ 990 പേരെ തെരഞ്ഞെടുത്തു. ഇതിൽ 476 പേര്‍ ജനറല്‍ കാറ്റഗറിയിലും 275 പേര്‍ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 165ഉം പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് 74 പേരും തെരഞ്ഞെടുക്കപ്പെട്ടു.
180 പേര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കും 42 പേര്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്കും 150 പേര്‍ ഇന്ത്യൻ പൊലീസിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 750 പേര്‍ പുരുഷന്‍മാരും 240 പേര്‍ വനിതകളുമാണ്.അതുല്‍ പ്രകാശ്, പ്രതാം ആയുഷ് സിന്‍ഹ, സൗമ്യ ശര്‍മ, അഭിഷേക് സുരാന എന്നിവരാണ് ആദ്യ പത്തു റാങ്കിൽ ഉൾപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.