ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ തുടങ്ങിയിട്ട് പത്ത് വർഷം. 2014 ഒക്‌ടോബർ മൂന്നിന് വിജയദശമി ദിനത്തിൽ ആരംഭിച്ച പരിപാടി, ഈ ഒക്‌ടോബർ മൂന്നിന് 10 വർഷം തികയും. 114 എപ്പിസോഡുകൾ പിന്നിട്ടു. ആകാശവാണി, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ന്യൂസ് ഓൺ എയർ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംപ്രേഷണം.
മൻ കി ബാത്തിന്റെ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർഥ അവതാരകരെന്നും 10 വർഷംകൊണ്ട് പരിപാടിയുടെ ജനപ്രീതി ഗണ്യമായി വർധിച്ചെന്നും മോദി പറഞ്ഞു. ഈ പരിപാടി രാജ്യത്തെ 22 ഭാഷകളിലും 12 വിദേശഭാഷകളിലും കേൾക്കാം. ഒക്‌ടോബർ രണ്ടിന് സ്വച്ഛ് ഭാരത് മിഷനും 10 വർഷം തികയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.