ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ സ്ത്രീകളുടെ മുടിവെട്ടുന്നയാൾ എന്നാരോപിച്ച് ആൾക്കൂട്ടം സൈനികനെ തടഞ്ഞുവെച്ച് മർദിച്ചു. പ്രദേശവാസികളായ ചെറുപ്പക്കാർ സൈനികനെ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. സൈനികർ ഇടപെട്ടാണ് അക്രമം അവസാനിപ്പിച്ചത്. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് സേന പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച രാത്രി പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന വൃദ്ധനെ മുടിവെട്ടുന്നയാളെന്ന് തെറ്റിദ്ധരിച്ച് യുവാക്കൾ കല്ലെറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. ഭിന്നലിംഗക്കാരിക്കും മർദനമേറ്റിരുന്നു. കശ്മീരിലെ ഗ്രാമങ്ങളിൽ അജ്ഞാതർ രാത്രികാലങ്ങളിൽ സ്ത്രീകളുടെ മുടിവെട്ടുന്നത് വ്യാപകമായിരിക്കയാണ്. മുടിവെട്ടുന്നവരെ പിടികൂടുന്നവർക്ക് ആറു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.