ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഭീകരർക്കായി തിരച്ചിൽ. പൊലീസ് ബസിന് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടു പൊലീസുകാർ വീരമൃത്യു വരിച്ചിരുന്നു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ശ്രീനഗർ സെവാനിലെ െപാലീസ് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം.
പ്രദേശം സുരക്ഷ സേനകൾ വളയുകയും ഭീകരരെ കണ്ടെത്താൻ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഒരു അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറും സെക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
വിവിധ സുരക്ഷ സേനകൾ ക്യാമ്പ് ചെയ്യുന്ന പ്രദേശമാണിവിടം. ഭീകരർ ബസിന് നേരെ കനത്ത വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടുപേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രേമാദി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.