1999 നവംബർ മൂന്ന്: ശ്രീനഗറിലെ ബദമിബാഗിൽ നടന്ന ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ല പ്പെട്ടു
2001 ഒക്ടോബര്‍ 1: ശ്രീനഗറിലെ പഴയ നിയമസഭ മന്ദിരത്തിനടുത്ത് ഭീകരര്‍ നട ത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 38 പേര് മരിച്ചു.
2002 മേയ് 14: ജമ്മുവിലെ കലുച്ചാക്കിലെ സ ൈനികകേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 36 പേർ മരിച്ചു. മരിച്ചവരിൽ കൂടുതലും സൈനികരു ടെ കുടുംബാംഗങ്ങൾ.
2003 ജൂലൈ 22: അഖ്നൂരിലെ സൈനിക ക്യാമ്പിൽ ഇരച്ചുകയറിയ ഭീകരരുടെ ആ ക്രമണത്തിൽ ബ്രിഗേഡിയർ അടക്കം എട്ടു സൈനികർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു
24 ജൂണ്‍ 2005 : ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒമ്പതു സൈനികര്‍ കൊല്ലപ് പെട്ടു.
19 ജൂലൈ 2008: ബാരാമുള്ള ദേശീയപാതയില്‍ ഭീകരവാദികള്‍ നടത്തിയ ഐ.ഇ.ഡി ബോംബ് സ്ഫോടനത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു.
2013 ജൂൺ 24: ഹൈദർപോരയിൽ സൈനികവാഹനങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതു പേർ മരിച്ചു
2013 സെപ്റ്റംബർ 26: ഇരട്ട ചാവേർ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു.
2014 നവംബർ 27: അർണിയയിലെ കത്താറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു സിവിലിയന്മാരടക്കം 10 പേർ മരിച്ചു.
2014 ഡിസംബർ അഞ്ച്: ഉറി സെക്ടറിൽ മൊറയിലെ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിൽ 11 മരണം, ആറ് തീവ്രവാദികളും കൊല്ലപ്പെട്ടു.
2015 മാർച്ച് 20: കത്വ ജില്ലയിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ഏഴു മരണം.
2016 ജൂണ്‍ 25: ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ പാംപോറില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് സി.ആര്.പി.എഫുകാര്‍ കൊല്ലപ്പെടുകയും 25 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.
2016 സെപ്റ്റംബർ 18: ഉറിയിലെ സൈനികകേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികര്‍ മരിക്കുകയും 18 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.
2016 നവംബർ 29: ജമ്മു-കശ്മീരിലെ നഗ്രോഡയിലെ 16ാം കോര്‍ സൈനികാസ്ഥാനത്ത് ഭീകരര്‍ നടത്തിയ വെടിവെപ്പിലും ഗ്രനേഡ് ആക്രമണത്തിലും ഏഴു സൈനികര്‍ മരിച്ചു.
2017 ആഗസ്റ്റ് 26: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുടെ ക്യാമ്പിനുനേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ എട്ടു ജവാന്മാർ കൊല്ലപ്പെട്ടു.
2018 ഫെബ്രുവരി 10: ജമ്മു-കശ്മീരിലെ സുന്ജ്വാനിൽ സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ സൈനികരും കുടുംബാംഗങ്ങളുമുള്‍പ്പടെ എട്ടു പേര് കൊല്ലപ്പെട്ടു.
2018 സെപ്റ്റംബര്‍ 22: കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും തുടര്‍ന്ന് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ ഏഴു പ്രദേശവാസികളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.