ജമ്മുവിൽ ഭീകരൻ പിടിയിൽ; പൂഞ്ചിൽ വീണ്ടും പാക്​​ വെടിവെപ്പ്​

ശ്രീനഗർ: ജമ്മുകശ്​മീരിലെ ദലിന ചൗക്​ മേഖലയിൽ നിന്നും ഭീകരനെ പിടികൂടി. ട്രക്കിൽ നിന്ന്​ ചെക്​പോസ്​റ്റിലെ പൊ ലീസിനെതിരെ വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ ഇയാളെ സോനാംഗങ്ങൾ പിടികൂടിയത്​. ഭീകരനിൽ നിന്ന് എ.കെ 47 റൈഫിളും പിസ്​റ്റളും പിടിച്ചെടുത്തു. ഇതെ തുടർന്ന്​ മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കി.

അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച്​​ പാക്​ സൈന്യം പൂഞ്ചിലെ ഇന്ത്യൻ സൈനിക പോസ്​റ്റുകൾക്ക്​ നേരെ വെടിവെപ്പ്​ നടത്തി. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായാണ്​ റിപ്പോർട്ട്​.

കഴിഞ്ഞ ദിവസം രജൗരി, ഖോൻമോഹ്​ മേഖലയിൽ നിന്നും ഭീകരർ രണ്ടുപേരെ തട്ടികൊണ്ടുപോവുകയും ഒരാളെ ത്രാലിലെ വനമേഖലയിൽ വെച്ച്​ കൊലപ്പെടുത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Terrorist held after Pakistan violates ceasefire in J&K's Poonch - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.