ശ്രീനഗർ: സ്കൂൾ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന രണ്ടു തീവ്രവാദികളെ 14 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. വെടിവെപ്പിൽ രണ്ടു സൈനികർക്ക് പരിക്കുണ്ട്. ശ്രീനഗർ-ജമ്മു ദേശീയപാതയോരത്ത് പന്തചൗക്ക് മേഖലയിൽ പ്രവർത്തിക്കുന്ന ഡൽഹി പബ്ലിക് സ്കൂളിനുള്ളിൽ അതിക്രമിച്ചുകയറിയ തീവ്രവാദികളെയാണ് സൈന്യം വകവരുത്തിയത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച പുലർച്ച 3.40ഒാടെയാണ് തീവ്രവാദികൾ സ്കൂളിനു സമീപം നിലയുറപ്പിച്ചിരുന്ന സൈനികർക്കുനേരെ നിറയൊഴിച്ചത്. തുടർന്ന് പരസ്പരം വെടിവെപ്പുണ്ടായി. ശനിയാഴ്ച വൈകീേട്ടാടെയാണ് തീവ്രവാദികൾ സ്കൂളിനുള്ളിൽ കയറിപ്പറ്റിയതെന്ന് കരുതുന്നു. ഏഴു കെട്ടിടങ്ങളിലായി 36 മുറികളുള്ള സ്കൂളിൽനിന്ന് അധ്യാപകരെയും ജീവനക്കാരെയും രാത്രിയോടെ സൈന്യത്തിെൻറ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു. ശനിയാഴ്ച ചിനാറിലെ സൈനിക ആസ്ഥാനത്തിനു സമീപമുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ഒാഫിസർ വെടിയേറ്റു മരിച്ചിരുന്നു. ഇൗ സംഭവത്തിനു പിന്നിലുള്ളവരാണ് സ്കൂളിൽ തമ്പടിച്ചതെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.