അതിർത്തിയിൽ തീവ്രവാദികളുടെ താവളം: പാക്​ സൈന്യം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതായി ഇന്ത്യ

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ തീവ്രവാദികളുടെ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നതായി ഇന്ത്യൻ സൈന്യം. കശ്​മീരിലെ പർവ ത പ്രദേശങ്ങളിൽ മഞ്ഞു വീഴ്​ച ശക്തമാകുന്നതിന്​ മ​ുമ്പ്​ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച്​ നുഴഞ്ഞുകയറാനാണ്​ ഭീകരർ പദ്ധതിയിടുന്നതെന്നും റി​പ്പോർട്ടുണ്ട്​. സൗത്ത്​ കശ്​മീരിലെ കുൽഗാമിൽ ജയ്​ഷെ മുഹമ്മദ്​ ഭീകരരെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്​.

2003ലെ വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കാൻ‌ ഇരു രാജ്യങ്ങളും മെയ്​ മാസം തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം വന്നതിനു ശേഷം ഏഴു നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയതായും 23 തീവ്രവാദികളെ കൊലപ്പെടുത്തിയതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു. തീവ്രവാദികളെ അതിർത്തി കടക്കാൻ സഹായിക്കുന്നത്​ പാക്​ സൈന്യമാണെന്നും ഇന്ത്യൻ സേന ആരോപിക്കുന്നു.

അതിർത്തിയിൽ പാകിസ്​താ​​​െൻറ ഭാഗത്തു നിന്നും പലതവണ വെടിനിർത്തൽ കരാർ ലംഘനമുണ്ടായെന്നും ആ സാഹചര്യങ്ങളിൽ ഇന്ത്യ സംയമനം പാലിച്ചുവെന്നും സേന പ്രസ്​താവനയിൽ പറയുന്നു. തീവ്രവാദികളെ അതിർത്തി കടത്തി വിടുന്ന പാക്​ സൈന്യത്തി​​​െൻറ നടപടി അവസാനിപ്പിക്കണം. നിയന്ത്രണ രേഖയുടെ മൂന്നു കിലോമീറ്റർ പരിധിയിൽ താവളങ്ങളുണ്ടാക്കി തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന്​ വിവരം ലഭിച്ചിട്ടുണ്ടെന്നും സൈന്യം പറയുന്നു.

ഞായറാഴ്ച ജമ്മു കശ്മീരിലെ സുന്ദർബനി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്​തു. കൂടുതൽ ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്​.

അതേസമയം, പാകിസ്​താൻ കൂടുതൽ ആയുധങ്ങൾ തങ്ങൾക്ക്​ കൈമാറണമെന്ന്​ ആവശ്യപ്പെടുന്ന ശബ്​ദ സന്ദേശം കശ്​മീരിലെ ഹിസ്​ബുൽ മുജാഹിദ്ദീൻ തലവൻ റിയാസ്​ നയ്​കൂ പുറത്തുവിട്ടു. കശ്​മീരിനെ തെരഞ്ഞെടുപ്പ്​ പ്രചരണായുധമാക്കാൻ മാത്രമാണ്​ പാക്​ നേതാക്കൾ ഉദ്ദേശിക്കുന്നതെന്നും സംഘടനക്ക്​ കൂടുതൽ ആയുധങ്ങളും ഫണ്ടും നേതാക്കൾ അനുവദിക്കണമെന്നും ഹിസ്​ബുൽ കമാൻഡർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Terrorists Camped in PoK 'Launch Pads', Pak Military Helping Them Enter India Before Winter-Indian Army-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.