ശ്രീനഗർ: കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. മുഹമ്മദ് യാസീൻ ഭട്ട് എന്ന സൈനികനെയാണ് ബദ്ഗാം ജില്ല യിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. ജമ്മു ആന്റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന യാസീൻ ഭട്ട് അവധിയിലായിരുന്നു.
ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അദ്ദേഹം അവധിയിലായിരുന്നു. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. കരസേനയുടെയും അർധസൈനികവിഭാഗത്തിെൻറയും നേതൃത്വത്തിൽ യാസീൻ ഭട്ടിന് വേണ്ടി വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.