ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തരൂർ ഉന്നത ജാതിയിൽ പെട്ടയാളാണെന്നാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന.
മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയമുണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. "നീണ്ട രാഷ്ട്രീയ പരിചയമുള്ളയാളാണ് ഖാർഗെ. അദ്ദേഹത്തിന് ശുദ്ധമായൊരു ഹൃദയമുണ്ട്. ദലിത് സമുദായക്കാരനാണ് അദ്ദേഹം"- ഗെഹ്ലോട്ട് പറഞ്ഞു
വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി ഗെഹ്ലോട്ട് ഉൾപ്പടെയുള്ള കോൺഗ്രസിന്‍റെ മുതിർന്ന 30 നേതാക്കളാണ് ഖാർഗെക്കൊപ്പം എത്തിയത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുള്ളതും ഖാർഗെക്കാണ്.
തെരഞ്ഞെടുപ്പിലേക്ക് ഹൈക്കമാൻഡ് ആദ്യം പരിഗണിച്ചത് അശോക് ഗെഹ്ലോട്ടിനെയായിരുന്നു. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സച്ചിൻ പൈലറ്റുമായി നടന്ന തർക്കങ്ങൾക്കൊടുവിൽ മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ നേരിട്ട് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.