കൊച്ചി: മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിൽ ഇക്കോ ടൂറിസത്തിെൻറ ഭാഗമായി വില്ലകൾ നിർമിക്കുന്നതിന് കരാർ ക്ഷണിച്ച് ലക്ഷദ്വീപ് ഭരണകൂടം. മിനിക്കോയിൽ 319 കോടിയുടെ 150 വില്ലയാണ് നിർമിക്കുന്നത്. ഇതിൽ 110 ബീച്ച് വില്ലയും 40 വാട്ടർ വില്ലയുമാണ്. സുഹേലിയിൽ 247 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 60 ബീച്ച് വില്ലയും 50 വാട്ടർ വില്ലയുമടക്കം 110 എണ്ണമാണ് ഇവിടെ നിർമിക്കുന്നത്.
കടമത്ത് ദ്വീപിൽ നിർമിക്കുന്നത് 240 കോടിയുടെ 110 വില്ല. 75 ബീച്ച് വില്ലയും 35 വാട്ടർ വില്ലയും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വില്ലകൾ നിർമിക്കാനാണ് കരാർ. സ്വകാര്യ കമ്പനികൾക്കായിരിക്കും വില്ലകളുടെ നടത്തിപ്പ് ചുമതല.
മൂന്ന് വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നും കരാർ ക്ഷണിച്ച് ഇറക്കിയ നോട്ടീസിൽ പറയുന്നു. കരാർ ഏറ്റെടുക്കുന്ന കമ്പനികൾക്ക് കുറഞ്ഞത് 80 കോടിയുടെ സാമ്പത്തികശേഷി ഉണ്ടായിരിക്കണം. നിതി ആയോഗിെൻറ ഭാഗമായാണ് പദ്ധതി. അതേസമയം, ഇത്തരം കെട്ടിടങ്ങൾ ദ്വീപിലെ മണ്ണിന് യോജിച്ചതാണോ എന്ന പഠനം നടത്തിയിട്ടില്ലെന്നും സ്വകാര്യവ്യക്തികൾക്ക് ദ്വീപ് വിൽക്കുന്ന നടപടിയാണ് ഇതെന്നും ആക്ഷേപമുണ്ട്. പവിഴപ്പുറ്റ് സാന്നിധ്യമുള്ള ലക്ഷദ്വീപിൽ വൻകിട നിർമാണങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.