ജമ്മു: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാമതും അവസാനത്തേതുമായ ഘട്ടത്തിൽ 39.18 ലക്ഷം വോട്ടർമാർ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, സാംബ, കഠ് വ, വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോറ, കുപ്വാര ജില്ലകളിലെ 40 നിയമസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ട വോട്ടെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബെയ്ഗ് ഉൾപ്പെടെ 415 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻമന്ത്രിയുമായ സജ്ജാദ് ലോൺ, നാഷനൽ പാന്തേഴ്സ് പാർട്ടി ഇന്ത്യ പ്രസിഡന്റ് ദേവ് സിങ് എന്നിവരാണ് സ്ഥാനാർഥികളിലെ മറ്റു പ്രമുഖർ. 15 മുൻമന്ത്രിമാരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.