ഇടുക്കിയിൽ നിന്ന് യു.കെയിലേക്കുള്ള 'തൊലികളഞ്ഞ ചക്ക' വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റിയും (APEDA), സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽ നിന്ന് യു.കെയിലേക്കുള്ള "തൊലികളഞ്ഞ ചക്ക" വെർച്വലായി  ഫ്ലാഗ് ഓഫ് ചെയ്തു. എ.പി.ഇ.ഡി.എ ജനറൽ മാനേജർമാരായ എസ്.എസ് നയ്യാർ, യു.കെ വാട്‌സ്, എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുധാംശു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എം.ഡി ആരതി എൽ.ആർ ഐ.ഇ.എസ്, കയറ്റിറക്കുമതിക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

'തൊലികളഞ്ഞ ചക്ക'യുടെ  ഉപയോഗം വർധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിക്കുന്നതിനും എ.പി.ഇ.ഡി.എ സൗകര്യമൊരുക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ അതീവ ശ്രദ്ധയോടെ ചക്ക തൊലി കളഞ്ഞ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിച്ച് പായ്ക്ക്  ചെയ്യുന്നു. പ്രാഥമിക, ദ്വിതീയ പാക്കേജിങ്ങിന് വിധേയമായ ഈ തൊലികളഞ്ഞ ചക്കക്ക് പാക്ക് ചെയ്ത തീയതി മുതൽ 12-14 ദിവസത്തെ ഷെൽഫ് ലൈഫ് ഉണ്ട്.

ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ ഉത്ഭവിച്ച ചക്ക, പ്രോട്ടീന്റെ അംശം കാരണം സസ്യാഹാരികൾക്കിടയിൽ മാംസത്തിന് പകരമുള്ള ജനപ്രിയ ഇനമാണ്. ആകർഷകമായ ഉഷ്ണമേഖലാ പഴം കേരളത്തിലെ ഔദ്യോഗിക ഫലം/സംസ്ഥാന ഫലമാണ്, ഇത് പോഷക ഗുണങ്ങളാൽ നിറഞ്ഞതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ചക്ക.

ചക്കയുടെ വിത്തുകളും മാംസവും വേവിച്ച രൂപത്തിൽ കഴിക്കാം, അതേസമയം, പഴുത്ത മാംസം അസംസ്കൃത രൂപത്തിൽ പഴമായി കഴിക്കുന്നു. ചക്കയിൽ നിന്ന് ജാം, ജെല്ലി, മാർമാലേഡുകൾ, ഐസ് ക്രീം എന്നിവ തയാറാക്കാം.

Tags:    
News Summary - The "Jackfruit" from Idukki to the UK was virtually flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.