ബംഗളൂരു: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാത്ത് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ കുരുക്കും. എൻ.സി.ബി രജിസ്റ്റർ ചെയ്ത ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ബിനീഷ് കോടിയേരിയിലെത്തിയത്. എൻ.സി.ബി കേസിൽ ഇതുവരെ ബിനീഷിെൻറ പേര് ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, മയക്കുമരുന്ന് കടത്തിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തതോടെ എൻ.സി.ബി കേസ് രജിസ്റ്റർ ചെയ്യാനും ചോദ്യം ചെയ്യാനും സാധ്യതയേറെയാണ്.
കൊച്ചി സ്വദേശി മുഹമ്മദും ബിനീഷും തമ്മിൽ ഏറെക്കാലമായി സുഹൃത്തുക്കളാണ്. അനൂപ് അറസ്റ്റിലാവുന്നതിനു രണ്ടു ദിവസം മുമ്പുവരെ ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പുറത്തുവന്നിരുന്നു.
ഹോട്ടൽ ബിസിനസിെൻറ മറവിൽ അനൂപ് നടത്തിയ മയക്കുമരുന്ന് ഇടപാടുകൾ ബിനീഷിെൻറ അറിവോടെയായിരുന്നോ എന്നത് എൻ.സി.ബി അന്വേഷിക്കും.
മുംബൈ, ഗോവ എന്നിവിടങ്ങളിലെ മയക്കുമരുന്ന് ഏജൻറുമാരുമായി അനൂപിെൻറ സംഘത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അനൂപിെൻറ നേതൃത്വത്തിൽ കൊച്ചിയിലും നിശാപാർട്ടികൾ സംഘടിപ്പിച്ചതായാണ് വിവരം. ഇൗ കേസിൽ അനൂപ് മുഹമ്മദിനെ (39) കൂടാതെ, ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി ഡി. അനിഘ (24), കാരിയറായ തൃശൂർ തിരുവില്വാമല സ്വദേശി റിേജഷ് രവീന്ദ്രൻ (37), ഗോവയിലെ പ്രശസ്ത റിേസാർട്ടിലെ ഡ്രൈവറായ എഫ്. അഹമ്മദ് (30) എന്നിവരും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.