സെൻട്രൽ വിസ്​റ്റക്കെതിരായ ഹരജി നിയമ വ്യവസ്​ഥയുടെ ദുരുപയോഗമെന്ന്​ കേന്ദ്രം കോടതിയിൽ

ന്യൂഡൽഹി: മോദി സർക്കാറി​െൻറ സ്വപ്​നപദ്ധതിയായ സെൻട്രൽ വിസ്​റ്റക്കെതിരെ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളണമെന്ന്​ കേന്ദ്രം. ഹരജി നിയമവ്യവസ്​ഥയെ ദുരുപയോഗം ചെയ്യുന്നതാണ്​. പദ്ധതിയെ തടസ്സപ്പെടുത്തുകയാണ്​ ഇവരുടെ ലക്ഷ്യമെന്നും പിഴയീടാക്കി ഹരജി റദ്ദാക്കണമെന്നും കേന്ദ്രം ഡൽഹി ഹൈകോടതിയെ അറിയിച്ചു.

നൂറുകണക്കിന് തൊഴിലാളികൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ സെൻട്രൽ വിസ്​റ്റ പദ്ധതി താൽക്കാലികമായി നിർത്തണമെന്നാവശ്യപ്പെട്ട്​ അനിയ മൽഹോത്രയും സൊഹൈൽ ഹാഷ്മിയും ചേർന്നാണ്​ നിവേദനം നൽകിയത്​. എന്നാൽ, ഹരജിയിൽ പറയുന്ന പദ്ധതി പ്രവർത്തനങ്ങൾ സെൻട്രൽ വിസ്​റ്റയുടെ ഭാഗമല്ലെന്ന്​ സർക്കാർ വ്യക്​തമാക്കി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പാഥി​െൻറ നവീകരണമാണ്​ ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്​.

ഇവി​െട ടോയ്‌ലറ്റ് ബ്ലോക്കുകൾ, പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ, അണ്ടർപാസുകൾ, കനാലുകൾ, പാലങ്ങൾ, പുൽത്തകിടികൾ, ലൈറ്റുകൾ തുടങ്ങിയ പൊതുസൗകര്യങ്ങൾ ഒരുക്കുകയാണ്. നവംബറോടെ പണി പൂർത്തീകരിക്കും. ഇത് വളരെ പ്രധാനപ്പെട്ട സ്​ഥലമാണ്​. ധാരാളം ജനങ്ങളും സഞ്ചാരികളും​ ഇവിടെ എത്താറുണ്ടെന്നും കേന്ദ്രം പറഞ്ഞു.

പദ്ധതി ​പ്രദേശത്ത്​ തന്നെ തൊഴിലാളികൾ തങ്ങണമെന്ന വ്യവസ്​ഥ ലംഘിച്ചെന്ന ഹരജയിലെ പരാമർശവും കേന്ദ്രം നിഷേധിച്ചു. 400 തൊഴിലാളികളാണ്​ നിർമാണ പ്രവർത്തനങ്ങൾക്കുള്ളത്​​. കർഫ്യൂ പ്രഖ്യാപിക്കുന്നതിന്​ മുമ്പാണ് ​ഇവരെ ജോലിക്കെടുത്തത്​. ഇവരെ അതാത്​ താമസ സ്​ഥലങ്ങളിൽ കൊണ്ടുപോകാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്​.

ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്​. കോവിഡ്​ പരിശോധനക്കും ക്വാറ​ൈൻറനും ആവശ്യമായ സജ്ജീകരണങ്ങൾ ഇവിടെ ലഭ്യമാണ്​. പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട്​ മനസ്സിലാക്കാ​െതയാണ്​ അപേക്ഷകർ ഹരജി നൽകയെതെന്നും കേന്ദ്രം പറഞ്ഞു.

20,000 കോടി രൂപ ചെലവഴിച്ചാണ്​ സെൻട്രൽ വിസ്​റ്റ പദ്ധതി നടപ്പാക്കുന്നത്​. പുതിയ പാർലമെൻറ്​, ഉപരാഷ്​ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതി, സെക്രട്ടറിയേറ്റ്​ എന്നിവയാണ്​ ഇതിൽ ഉൾപ്പെടുക. കോവിഡ്​ മഹാമാരി​ക്കിടയിലും സർക്കാറി​െൻറ ഇൗ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയർന്നിട്ടുള്ളത്​.

Tags:    
News Summary - The petition against Central Vista is an abuse of the legal system, says a Central court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.