പാക് ആരാധക​ന്റെ മുദ്രാവാക്യം തടഞ്ഞ് പൊലീസ്

ബം​ഗ​ളൂ​രു: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റ​യി​ൽ ‘പാ​കി​സ്താ​ൻ സി​ന്ദാ​ബാ​ദ്’ വി​ളി​ച്ച പാ​കി​സ്താ​നി​ൽ​നി​ന്നു​ള്ള ആ​രാ​ധ​ക​നെ വി​ല​ക്കി പൊ​ലീ​സ്. ചി​ന്ന​സാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​ഭ​വം സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. താ​ൻ പാ​കി​സ്താ​ൻ കാ​ര​നാ​ണെ​ന്നും പാ​കി​സ്താ​ന്റെ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ആ​രാ​ധ​ക​ൻ പ്ര​തി​ക​രി​ച്ചു. പി​ന്നീ​ട് ​പൊ​ലീ​സു​കാ​ര​ൻ ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ആ​രാ​ധ​ക​രെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്ര​തി​ക​ര​ണം. സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ആ​രാ​ധ​ക​രു​ടെ പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.
Tags:    
News Summary - The police stopped the slogan of a Pakistani fan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.