ഡല്‍ഹി രോഹിണി കോടതിയില്‍ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

ന്യൂഡൽഹി: ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ സ്‌ഫോടനം. ഒരാൾക്ക് പരിക്കേറ്റു. രാവിലെ 10.40ഓടെ കോടതി സ്ഥിതി ചെയ്യുന്ന സമുച്ചയത്തിലെ 102ാം നമ്പര്‍ ഹാളിനുള്ളിലാണ് സ്‌ഫോടനമുണ്ടാ‍യത്.

കോടതി ഹാളിനുള്ളിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചതാണെന്ന് ഡി.സി.പി പ്രണവ് തയാൽ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താൽകാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ രോഹിണി കോടതിയില്‍ നടന്ന വെടിവെപ്പിൽ ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു. കോടതിയില്‍ ജിതേന്ദ്ര ഗോഗി പ്രതിയായ കേസിൽ വിചാരണ നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്.

അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടംഗ സംഘം കോടതി മുറിക്കുള്ളിൽ വെടിയുതിര്‍ക്കുകയായിരുന്നു. 

Tags:    
News Summary - the suspicious explosion at the Rohini Court today happened in a laptop bag, One injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.