തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കൾക്കെതിരെ വിജിലന്‍സ് കേസെടുക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപം ശക്തമാക്കുന്നതോടൊപ്പം ബാർ കോഴക്കേസിലെ പുതിയ അന്വേഷണ നീക്കത്തിനെതിരെ നിയമനടപടിക്കും കോണ്‍ഗ്രസ് ആലോചിക്കുന്നു. ഒപ്പം മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ കടന്നാക്രമണവും ശക്തമാക്കും.
തദ്ദേശതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബാർ കോഴ വീണ്ടും ചര്‍ച്ചയാക്കാനാണ് സര്‍ക്കാര്‍ നീക്കം. വിഷയത്തിൽ ഏറ്റവും കൂടുതൽ ആരോപണവിധേയനായ കെ.എം. മാണി ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിെൻറ മകൻ നയിക്കുന്ന കേരള കോൺഗ്രസ് ഇന്ന് ഭരണമുന്നണിയുടെ ഭാഗമാണ്. വിവാദ ബാർ ഉടമയുടെ വെളിപ്പെടുത്തലിൽ കോഴവിവാദം ഒതുക്കിത്തീർക്കാൻ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം െചയ്തെന്നും സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണത്തിന് സർക്കാർ തയാറായിട്ടില്ല. അതിനാൽ തങ്ങൾക്കെതിരെ മാത്രം അന്വേഷണം നടത്താനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കുേമ്പാൾ അത് ഇടതുമുന്നണിക്കും ദോഷകരമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
സർക്കാറിനെതിരായ പ്രചാരണം ശക്തമാക്കുേമ്പാൾതന്നെ പുതിയ അന്വേഷണ നീക്കത്തിെനതിരെ നിയമനടപടിയും കോൺഗ്രസ് ആലോചിക്കുന്നു. ബാർ കോഴയിൽ നേരത്തേ നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ട് വിജിലൻസ് കോടതിയുടെ പരിഗണനയിലിരിക്കെ പുതുതായി അന്വേഷണം നടത്തുന്നത് കോടതി അലക്ഷ്യമാണെന്നാണ് അവർക്ക് ലഭിച്ച നിയമോപദേശം.
ബാറുടമ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ അതേ ആരോപണങ്ങൾ ആവർത്തിച്ചതല്ലാതെ പുതിയ വെളിപ്പെടുത്തലുകളൊന്നും നടത്താത്തതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നിയമവഴികൾ ആലോചിക്കുേമ്പാഴും ഭരണത്തിനെതിരായ കടന്നാക്രമണത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് യു.ഡി.എഫ് ധാരണ.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ പങ്കും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സർക്കാറിനുമെതിരെ ആയുധമാക്കുന്നതിനൊപ്പം രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവാദവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫിന് ഇന്ധനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.