ബംഗളൂരു: ബംഗളൂരുവിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിലുണ്ടായ കവർച്ച യിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ലിംഗരാജപുരം കൂക്ക് ടൗണിലെ ശാഖയിൽനിന്നാണ് 16 കോടി രൂപ വിലവരുന്ന 70 കിലോ സ്വർണം മോഷണം പോയത്. സ്ഥാപനത്തിെൻറ ചുമർ തുരന്നാണ് മോഷണം.
കെട്ടിടത്തിെൻറ സുരക്ഷാജീവനക്കാരനെയും ഇയാളുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ചക്കുശേഷം നേപ്പാൾ സ്വദേശിയായ ഇയാളെ കാണാതായതാണ് സംശയം വർധിപ്പിക്കുന്നത്. ഇതേ കെട്ടിടത്തിലെ പേയിങ് െഗസ്റ്റ് സ്ഥാപനത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായ 111 പേരെയും ഇയാൾക്കൊപ്പം കാണാതായിട്ടുണ്ട്. പേയിങ് െഗസ്റ്റ് സ്ഥാപനത്തിൽനിന്ന് ഗ്യാസ് സിലിണ്ടർ, ആഭരണ കവർ, ഗ്യാസ് കട്ടർ എന്നിവ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒാഫിസിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന കാര്യം അറിയുന്നത്. ഒന്നാം നിലയിലുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖയുടെ അടുത്തുള്ള ടോയ്ലറ്റിലെ ചുമർ തുരന്നാണ് മോഷ്ടാക്കൾ സ്ട്രോങ് റൂമിെൻറ വാതിലിനടുെത്തത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിൽ തകർത്തശേഷമാണ് ഇടപാടുകൾ പണയംവെച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ആയിരത്തോളം ഉപഭോക്താക്കളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം.
ബ്രാഞ്ച് മാനേജര്‍ സംഗീത ഗംഗാധര്‍ പൊലീസില്‍ പരാതി നല്കി. ഞായറാഴ്ച പുലർച്ചയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അലാറവും സി.സി കാമറകളും സ്വിച്ച്ഓഫ് ചെയ്താണ് കവര്‍ച്ച നടത്തിയത്. ക്രിസ്മസ് ആഘോഷം നടന്നിരുന്നതിനാല്‍ കെട്ടിടത്തില്‍നിന്നുള്ള ശബ്ദങ്ങള്‍ പുറത്തുകേള്ക്കാത്തതും ചുമർ കുത്തിപ്പൊളിക്കാൻ മോഷ്ടാക്കൾക്ക് സഹായകമായി.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമുണ്ടാകില്ലെന്നും 20 ദിവസത്തിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് തുല്യമായ തുക തിരിച്ചുനല്‍കുമെന്നും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്ഥാപനത്തില്‍ സൂക്ഷിക്കുന്ന മുഴുവന്‍ സ്വര്‍ണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.