2016 മാർച്ച് മൂന്നിന് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് അറസ്റ്റിലാവുന്നു.
അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ചക്ക് ശേഷം മാർച്ച് 25ന് ഇത് സംബന്ധിച്ച വിവരം പാകിസ്താൻ വിദേശകാര്യ സെക്രട്ടറി ഇന്ത്യയെ അറിയിച്ചു. ഉടൻ തന്നെ കുൽഭൂഷൻ ജാദവിനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യത്തോട് പ്രതികരിക്കാൻ പാകിസ്താൻ തയാറായില്ല.
അഞ്ച് ദിവസത്തിന് ശേഷം നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൻ ജാദവിനെ കാണാൻ അവസരം നൽകണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പിന്നീട് ഇതേ ആവശ്യമുന്നയിച്ച് മാസംതോറും ഒരു ഡസൻ അപേക്ഷകളെങ്കിലും പാകിസ്താന് നൽകിയിട്ടുണ്ടെന്നും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ബോധിപ്പിച്ചു.
സെപ്തംബറിൽ കേസിൽ പാകിസ്താൻ സൈനിക കോടതി വിചാരണ ആരംഭിച്ചു. സ്ഫോടനങ്ങൾ നടത്തി ആളുകളെ കൊന്നു എന്ന കുറ്റമാണ് കുൽഭൂഷനെതിരെ ആരോപിക്കപ്പെട്ടിരുന്നത്. നാല് തവണ വാദം കേട്ടതിന് ശേഷം ഫെബ്രുവരി 10 2017ന് കുൽഭൂഷന് സൈനിക കോടതി വധശിക്ഷ വിധിച്ചു.
പാക് സൈനിക മേധാവിയും വധശിക്ഷ ശരിവെച്ചതിന് ശേഷം ഏപ്രിൽ 10 2017നാണ് ഇന്ത്യക്ക് ഇതു സംബന്ധിച്ച അറിയിപ്പ് കിട്ടിയത്. വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ തടവ് ശിക്ഷ പൂർത്തിയാക്കിയ 12 പാകിസ്താൻ പൗരൻമാരെ കൈമാറാൻ കഴിയില്ലെന്ന് ഇന്ത്യയും അറിയിച്ചു.
സംഭവം പിറ്റേന്ന് ഇന്ത്യയുടെ നിയമ നിർമാണ സഭകളിൽ പ്രതിപക്ഷ ബഹളത്തിന് കാരണമായി. കുൽഭൂഷൻ ജാദവ് വിഷയത്തിൽ സർക്കാർ പരാജയമാണെന്ന് ആരോപണമുയർന്നു. വിധിയുമായി മുന്നോട്ട് പോയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ മുന്നറിയിപ്പ്.
വീണ്ടും പാകിസ്താൻ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിനോട് കുൽഭൂഷൻ ജാദവുമായി സംസാരിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അദ്ദേഹത്തിെൻറ അമ്മക്ക് കാണാൻ അവസരം നൽകണമെന്നും ഇന്ത്യ പാകിസ്താനോട് അഭ്യർഥിച്ചു. എന്നാൽ രണ്ട് ആവശ്യങ്ങളിലും പ്രതികരിക്കാൻ പാകിസ്താൻ തയാറായില്ല.
2017 മാർച്ച് എട്ടാം തിയതി ഇന്ത്യ കുൽഭൂഷൻ ജാദവ് വിഷയം ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നു. മാർച്ച് 15 വരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാകിസ്താനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നീതി ന്യായ കോടതിയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നായിരുന്നു പാകിസ്താെൻറ വാദം. എന്നാൽ പാകിസ്താൻ കേസ് കൈകാര്യം ചെയ്ത രീതിയും പെെട്ടന്ന് ശിക്ഷ വിധിച്ചതുൾപ്പടെയുള്ള കാര്യങ്ങളും കോടതിയിൽ ഇന്ത്യ പ്രാധാന്യം കൊടുത്തത്. ഇരു രാജ്യങ്ങളുടെയും വാദങ്ങൾ കേട്ട ശേഷം കുൽഭൂഷെൻറ വധശിക്ഷ കോടതി തടയുകയായിരുന്നു.
News Summary - There Was A Risk, Says ICJ Verdict In The Kulbhushan Jadhav Case: A Timelline
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.